അന്വേഷണം ആരംഭിച്ചത് തന്‍റെ  പരാതിയിലാണെന്നും വിഷയത്തിൽ തീരുമാനമെടുക്കുന്നതിന് മുൻപ് തന്നെ കൂടി കേൾക്കണമെന്നുമാണ് ആവശ്യം.

കൊച്ചി: എസ്എഫ്ഐഒ അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കെഎസ്ഐഡിസി നൽകിയ ഹർജിയിൽ കക്ഷി ചേരാൻ അനുമതി തേടി ഷോണ്‍ ജോർജ് ഹൈക്കോടതിയെ സമീപിച്ചു. കെഎസ്ഐഡിസിക്കെതിരെ അന്വേഷണം ആരംഭിച്ചത് തന്‍റെ പരാതിയിലാണെന്നും വിഷയത്തിൽ തീരുമാനമെടുക്കുന്നതിന് മുൻപ് തന്നെ കൂടി കേൾക്കണമെന്നുമാണ് ആവശ്യം.

എസ്എഫ്ഐഒ അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് എക്സാലോജിക് നൽകിയ ഹർജി കർണാടക ഹൈക്കോടതി തള്ളിയതും അപേക്ഷയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഷോണ്‍ ജോർജിന്‍റെ അപേക്ഷ തിങ്കളാഴ്ച കെഎസ്ഐഡിസിയുടെ ഹർജിയോടൊപ്പം ഹൈക്കോടതി പരിഗണിക്കും. എസ്.എഫ്.ഐ.ഒ അന്വേഷണത്തിൽ അടിയന്തര സ്റ്റേ വേണമെന്ന കെഎസ്ഐഡിസിയുടെ ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്നാണ് കെഎസ്ഐഡിസിയുടെ വാദം.

ധാതുമണൽ കൊള്ളക്ക് കെഎസ്ഐഡിസി കൂട്ടുനിന്നു, രേഖകൾ എസ്എഫ്ഐഒക്ക് കൈമാറിയെന്ന് ഷോൺ ജോർജ്

വീണയുടെ കമ്പനിക്ക് മാസപ്പടി നല്‍കിയ കമ്പനികള്‍ ഏതൊക്കെ? ഇളവ് നല്‍കിയോ?; 5 ചോദ്യങ്ങളുമായി വിഡി സതീശന്‍