ഏതൊക്കെ ഏജൻസികളാണ് എക്സാലോജിക് കമ്പനിയുമായി ബസപ്പെട്ട് അന്വേഷണം നടത്തുന്നതെന്നും പ്രതിപക്ഷ നേതാവ്
എറണാകുളം: വീണ വിജയനെതിരായ മാസപ്പടി ആരോപണത്തില്‍ മുഖ്യമന്ത്രിയോട് 5 ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കർണാടക ഹൈക്കോടതി ഉത്തരവിൽ ഉയർന്ന ചോദ്യങ്ങളാണ് ഇതെന്നും അദ്ദേഹം പറഞ്ഞു
1.എംപവർ ഇന്ത്യ എന്ന കമ്പനിയിൽ നിന്നും എക്സാലോജിക് എടുത്ത ലോണിലെ ഗണ്യമായ തുക എവിടെ പോയി?
2.എക്സാലോജിക് കമ്പനിക്ക് പണം നൽകിയ ഏജൻസികൾക്ക് എന്തെങ്കിലും നികുതി ഇളവ് നൽകിയിട്ടുണ്ടോ ?
3.നിരവധി കമ്പനികളും എക്സാലോജിക്കിലേക്ക് മാസപ്പടി അയച്ചിരുന്നു. അത് ഏതൊക്കെ ആണെന്ന് വ്യക്തമാക്കാമോ?
4.എക്സാലോജിക് കമ്പനിയെ പറ്റിയുള്ള അന്വേഷണം 3 വർഷം ഇ.ഡി നടത്താതിരുന്നത് എന്തുകൊണ്ട് ?
5.ഏതൊക്കെ ഏജൻസികളാണ് എക്സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്നത്?
വീണാ വിജയനിൽ നിന്നും ഉടൻ തന്നെ മൊഴിയെടുക്കാൻ നീക്കം, നോട്ടീസ് ഈ ആഴ്ച തന്നെ
