Asianet News MalayalamAsianet News Malayalam

സംസ്ഥാന സർക്കാരിന്‍റെ നേട്ടങ്ങൾ അഞ്ച് സംസ്ഥാനങ്ങളിലെ തിയറ്ററുകളില്‍ പ്രദർശിപ്പിക്കും, 18 ലക്ഷം രൂപ അനുവദിച്ചു

കർണ്ണാടക, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്രാ,മധ്യപ്രദേശ്, ദില്ലി എന്നിവടങ്ങളിലെ തിയേറ്ററുകളിലാണ് ഒന്നര മിനിട്ടുള്ള വീഡിയോ പ്രദർശിപ്പിക്കുന്നത്.

short film on kerala goverment achievments will be shown on theaters in five states
Author
First Published Aug 13, 2024, 10:38 AM IST | Last Updated Aug 13, 2024, 10:38 AM IST

എറണാകുളം: സംസ്ഥാന സർക്കാർ നേട്ടങ്ങൾ അഞ്ച് സംസ്ഥാനങ്ങളിലെ വെള്ളിത്തിരയിൽ പ്രദർശിപ്പിക്കാൻ 18 ലക്ഷം രൂപ അനുവദിച്ചു. കർണ്ണാടക, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്രാ,മധ്യപ്രദേശ്, ദില്ലി എന്നിവടങ്ങളിലെ തിയേറ്ററുകളിലാണ് കേരള സർക്കാറിന്‍റെ  നേട്ടങ്ങൾ പ്രദർശിപ്പിക്കുന്നത്. നഗരകേന്ദ്രങ്ങളിലെ 100 തിയേറ്ററുകളിലാണ് ഒന്നരമിനുട്ടുള്ള വീഡിയോ പ്രദർശിപ്പിക്കുന്നത്. സെക്രട്ടറിമാർ ഉൾപ്പെടുന്ന വർക്കിംഗ് ഗ്രൂപ്പിന്‍റെ  നിർദ്ദേശ പ്രകാരമാണ് നടപടിയെന്ന് ഉത്തരവിൽ പറയുന്നുണ്ട്. വീഡിയോ തയ്യാറാക്കാൻ ഏജൻസികളെ കണ്ടെത്തും. ചുരുങ്ങിയത് 28 ദിവസം വീഡിയോ പ്രദർശിപ്പിക്കാനാണ് തീരുമാനം.  18 ലക്ഷത്തി 19,843 രൂപയാണ് കഴിഞ്ഞ ദിവസം അനുവദിച്ചത്

നവകേരള സദസ്സിന്‍റ പ്രചാരണത്തിന് ഹോര്‍ഡിംഗുകൾ വച്ച വകയിൽ  2കോടി 46 ലക്ഷം രൂപയും കഴിഞ്ഞ ദിവസം  അനുവദിച്ചിരുന്നു. കേരളത്തിൽ ഉടനീളം 364 ഹോര്‍ഡിംഗുകളാണ് സ്ഥാപിച്ചിരുന്നത്. 55 കോടിക്ക് പിആര്‍ഡി ആദ്യം തയ്യാറാക്കിയ എസ്റ്റിമേറ്റ് പിന്നീട് ഉയരുകയായിരുന്നു. കലാജാഥ സംഘടിപ്പിച്ചതിന് 48 ലക്ഷം രൂപയും കെഎസ്ആര്ടിസി ബസ്സിലെ പ്രചാരണ പോസ്റ്റര്‍ പതിപ്പിച്ചതിന് 16.99 ലക്ഷം രൂപയും റെയിൽവെ ജിംഗിൾസിന് 41.21 ലക്ഷം രൂപയും ആണ് ചെലവ്

Latest Videos
Follow Us:
Download App:
  • android
  • ios