Asianet News MalayalamAsianet News Malayalam

പ്രധാനമന്ത്രി വരുന്നതിന് മുമ്പ് സുരക്ഷാ വീഴ്ച, പൊലീസുകാരന്‍റെ തോക്കിൽ നിന്ന് അബദ്ധത്തിൽ വെടി പൊട്ടി

കൊല്ലം എ ആർ ക്യാമ്പിൽ നിന്ന് വന്ന പൊലീസ് ഉദ്യോഗസ്ഥന്‍റെ കയ്യിൽ നിന്നാണ് അബദ്ധത്തിൽ വെടി പൊട്ടിയത്. 

shots fired by police man in trivandrum before modi election programme
Author
Thiruvananthapuram, First Published Apr 18, 2019, 7:23 PM IST

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണപരിപാടിയ്ക്ക് തൊട്ടു മുമ്പ് വേദിക്ക് തൊട്ടടുത്ത് ഗുരുതര സുരക്ഷാ വീഴ്ച. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലെ വിജയ് സങ്കൽപ് റാലിയുടെ വേദിയ്ക്ക് തൊട്ടടുത്താണ് സംഭവം. സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍റെ കയ്യിൽ നിന്ന് അബദ്ധത്തിൽ വെടി പൊട്ടി. ആർക്കും പരിക്കില്ല.

കൊല്ലം എ ആർ ക്യാംപിൽ നിന്ന് എത്തിയ പൊലീസുദ്യോഗസ്ഥന്‍റെ കയ്യിൽ നിന്നാണ് വെടി പൊട്ടിയത്. ഉദ്യോഗസ്ഥനെ അടിയന്തരമായി സ്ഥലത്ത് നിന്ന് മാറ്റിയിട്ടുണ്ട്. 

പ്രധാനമന്ത്രി എത്തുന്നതിന് അൽപസമയം മുമ്പാണ് സംഭവം. എങ്ങനെ ഇത് സംഭവിച്ചുവെന്ന് ഉന്നത പൊലീസുദ്യോഗസ്ഥർ റിപ്പോർട്ട് തേടിയിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios