Asianet News MalayalamAsianet News Malayalam

വയനാട് ദുരന്തം: കേരളത്തിന് പ്രത്യേക പാക്കേജ് അനുവദിക്കണം, കേന്ദ്ര ബജറ്റിൽ ഉൾപ്പെടുത്തണമെന്നും തൃണമൂൽ

കഴിഞ്ഞ ദിവസം അവതരിപ്പിച്ച ബജറ്റ് ലോക്സഭയിൽ പാസാക്കിയിട്ടില്ലാത്തതിനാൽ പ്രത്യേക നിർദ്ദേശമായി ഉൾപ്പെടുത്തണമെന്നാണ് കത്തിലെ ആവശ്യം.

should announce special package for kerala in union budget to survive wayanad landslide says trinamool congress
Author
First Published Aug 5, 2024, 10:43 AM IST | Last Updated Aug 5, 2024, 11:29 AM IST

കൽപ്പറ്റ: വയനാട് ഉരുൾപ്പൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ബജറ്റിൽ കേരളത്തിനായി പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന ആവശ്യവുമായി തൃണമൂൽ കോൺഗ്രസ്. തൃണമൂൽ എം പി സാകേത് ഗോഖലേ കേരളത്തിന് പ്രത്യേക പാക്കേജ് എന്ന ആവശ്യവുമായി  ധനമന്ത്രി നിർമ്മല സീതാരാമന് കത്ത് നൽകി. കഴിഞ്ഞ ദിവസം അവതരിപ്പിച്ച ബജറ്റ് ലോക്സഭയിൽ പാസാക്കിയിട്ടില്ലാത്തതിനാൽ പ്രത്യേക നിർദ്ദേശമായി ഉൾപ്പെടുത്തണമെന്നാണ് കത്തിലെ ആവശ്യം. നേരത്തെ തൃണമൂൽ എംപിമാരുടെ സംഘം വയനാട് ദുരന്തബാധിത പ്രദേശം സന്ദർശിച്ചിരുന്നു.  

ഉളളം നുറുങ്ങിയ വേദനയോടെ അവരിൽ 8 പേർക്ക് ജന്മനാട് യാത്രാമൊഴിയേകി, ഒരേ മണ്ണിൽ ഇനി ഒന്നിച്ച് അന്ത്യവിശ്രമം

കേരളത്തെ നടുക്കിയ മുണ്ടക്കൈ ഉരുൾപൊട്ടലിൽ മരണം 387 ആയി. ഇതിൽ 172 പേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളത്. ഇവരിൽ 8 പേരുടെ മൃതദേഹം ഇന്നലെ സംസ്കരിച്ചു. ശേഷിച്ചവരുടെ സംസ്കാരം ഇന്ന് നടക്കും. ഓദ്യോഗിക കണക്കനുസരിച്ച് 221 പേരാണ് മരിച്ചത്. ഇനിയും 180 പേരെ കണ്ടെത്താനുണ്ട്. ഇവർക്കായുള്ള തെരച്ചിൽ ഇന്നും തുടരുകയാണ്.12 സോണുകളിലായി 50 പേര്‍ വീതമുള്ള സംഘങ്ങളാണ് തെരച്ചില്‍ നടത്തുന്നത്. സൈന്യവും ഇന്ന് തെരച്ചിലിന് സഹായിക്കും. ജില്ലാ ഭരണകൂടം ആവശ്യപ്പെടുന്നതുവരെ തെരച്ചില്‍ തുടരുമെന്നാണ് സൈന്യം അറിയിച്ചിരിക്കുന്നത്. ഘട്ടം ഘട്ടമായി തെരച്ചില്‍ പ്രവര്‍ത്തനവും സംസ്ഥാന ഭരണകൂടത്തിന് കൈമാറാനാണ് സൈന്യത്തിന്‍റെ തീരുമാനം.

 

 

 

Latest Videos
Follow Us:
Download App:
  • android
  • ios