കോഴിക്കോട്: പന്തീരാങ്കാവ് യുഎപിഎ കേസിൽ അറസ്റ്റിലായ അലൻ ഷുഹൈബിന്‍റെ പിതാവ് ഷുഹൈബ് ആർഎംപി സ്ഥാനാർത്ഥിയായി മത്സരിക്കുന്നു. കോഴിക്കോട് കോർപ്പറേഷനിൽ അറുപത്തിയൊന്നാം വാർഡായ വലിയങ്ങാടിയിലാണ്  ഷുഹൈബ് മത്സരിക്കുക. 

നേരത്തെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായിരുന്നു ഷുഹൈബ്. എൽജെഡിയുടെ തോമസ് മാത്യുവാണിവിടെ എൽഡിഎഫ് സ്ഥാനാർത്ഥി. പോലിസിന്റെ  കരിനിയമത്തിനെതിരാണ് ഷുഹൈബിന്റെ സ്ഥാനാർത്ഥിത്തമെന്ന് ആർഎംപി അറിയിച്ചു. 

അറസ്റ്റിലാകുമ്പോൾ സിപിഎം അംഗമായിരുന്ന അലനെ പിന്നിട് പാർട്ടി പുറത്താക്കിയിരുന്നു. അതേസമയം രാഷ്ട്രീയമാറ്റത്തെക്കുറിച്ച് ആലോചനയില്ലെന്ന് താഹയുടെ കുടുംബം അറിയിച്ചു.