നിലവിൽ ഉയർത്തിയിട്ടുള്ള മൂന്നാമത്തെ ഷട്ടർ 60 സെന്റിമീറ്റർ വരെ ഉയർത്തിയശേഷമാകും രണ്ടാം ഷട്ടർ ഉയർത്തുക.
തിരുവനന്തപുരം: കനത്ത മഴ തുടരുന്നതിനാൽ അരുവിക്കര ഡാമിന്റെ ഷട്ടറുകൾ നിലവിലുള്ള 30 സെന്റീമീറ്ററിൽനിനിന്ന് 100 സെന്റിമീറ്ററിലേക്ക് ഉയർത്തുമെന്നു ജില്ലാ കളക്ടർ അറിയിച്ചു. 20 സെന്റിമീറ്റർ വീതം ഘട്ടംഘട്ടമായാകും ഉയർത്തുക. നിലവിൽ ഉയർത്തിയിട്ടുള്ള മൂന്നാമത്തെ ഷട്ടർ 60 സെന്റിമീറ്റർ വരെ ഉയർത്തിയശേഷമാകും രണ്ടാം ഷട്ടർ ഉയർത്തുക.
സംസ്ഥാനത്ത് വെള്ളിയാഴ്ച മുതൽ അതിതീവ്രമഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്. കോട്ടയം, ആലപ്പുഴ, ഇടുക്കി, െറണാകുളം ജില്ലകളില്‍
