Asianet News MalayalamAsianet News Malayalam

മലങ്കര ഡാമിന്‍റെ ഷട്ടറുകള്‍ നാളെ തുറക്കും; തീരങ്ങളിലുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം

തൊടുപുഴ, മൂവാറ്റുപുഴ പുഴകളുടെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം. കനത്ത മഴയ്ക്കുള്ള സാധ്യത മുൻനി‍ർത്തി സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ യെല്ലോ അല‍ർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

shutters of Malankara Dam will open tomorrow
Author
Ernakulam, First Published May 31, 2020, 4:30 PM IST

തിരുവനന്തപുരം: അടുത്ത അ‍ഞ്ച് ദിവസത്തേക്ക് സംസ്ഥാന വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. മഴ കനക്കാന്‍ സാധ്യതയുള്ളതിനാല്‍ മലങ്കര ഡാമിന്‍റെ മൂന്ന് സ്പിൽവേ ഷട്ടറുകൾ നാളെ രാവിലെ 10 മണിക്ക് 40 സെ.മി. കൂടി ഉയർത്തും. നിലവിൽ 20 സെ.മി. വീതമാണ് ഉയർത്തിയിരിക്കുന്നത്. ഇതോടെ 23.73 കുമെക്സ് അധികജലം പുറത്തേക്ക് ഒഴുകും. തൊടുപുഴ, മൂവാറ്റുപുഴ പുഴകളുടെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം.

കനത്ത മഴയ്ക്കുള്ള സാധ്യത മുൻനി‍ർത്തി സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ യെല്ലോ അല‍ർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന്  തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് തുടങ്ങി ഒൻപത് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 

നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കണ്ണൂർ ജില്ലകളിൽ യെല്ലോ അല‍ർട്ട് ബാധകമാണ്. ജൂൺ 2 ചൊവ്വാഴ്ച എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അല‍ർട്ട്. ജൂൺ മൂന്ന് ബുധനാഴ്ച കണ്ണൂ‍ർ, കാസ‍‍ർകോട് ജില്ലകളിലാണ് യെല്ലോ അല‍ർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 മില്ലി മീറ്റ‍ർ മുതൽ 115.5 മില്ലി മീറ്റ‍ർ വരെ മഴ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 

Follow Us:
Download App:
  • android
  • ios