തിരുവനന്തപുരം: തിരുവനന്തപുരത്ത്  വാഹന പരിശോധനക്കിടെ എസ്ഐയ്ക്ക് പരിക്കേറ്റു.  കഠിനംകുളം എസ് ഐ രതീഷ് കുമാറിനാണ് പരുക്ക്. വാഹനപരിശോധനയ്ക്കിടെ നിർത്താതെ പോയ ബൈക്ക് പിടിച്ചു നിർത്താനുള്ള ശ്രമത്തിനിടെയാണ് പരിക്കേറ്റത്. 

റോഡിൽ തലയിടിച്ച് വീണ എസ്‍ഐയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്കിലെത്തിയവരെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ല. സിസിടിവി ക്യാമറകൾ പരിശോധിച്ച് ഇവരെ  കണ്ടെത്താനുള്ള ശ്രമം പോലീസ് ആരംഭിച്ചിട്ടുണ്ട്