കണ്ണൂര്‍: കണ്ണൂരില്‍ സഹോദരങ്ങളെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പിണറായി കിഴക്കുംഭാഗത്താണ് സഹോദരങ്ങളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ചിറമ്മൽ വീട്ടിൽ സുകുമാരൻ, രമേശൻ എന്നിവരാണ് മരിച്ചത്.

ഒരാൾ തൂങ്ങി മരിച്ച നിലയിലും ഒരാളെ കട്ടിലിൽ കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്ന് പിണറായി പൊലീസ് അറിയിച്ചു. മാനസിക വൈകല്യമുള്ള ജ്യേഷ്ഠൻ സുകുമാരനെ കൊലപ്പെടുത്തിയ ശേഷം രമേശൻ ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസ് നിഗമനം. മൃതദേഹം ഇൻക്വസ്റ്റിന് ശേഷം തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി.