വിവിധ ന​ഗരങ്ങളിൽ നിന്ന് തൃശൂരിലേക്ക് സഞ്ചരിക്കാൻ വേണ്ടി വരുന്ന ദൂരം, സമയം, ടിക്കറ്റ് നിരക്ക് എന്നിവ വ്യക്തമാക്കിയാണ് പരസ്യം നൽകിയിരിക്കുന്നത്

പൂരങ്ങളുടെ പൂരമായ തൃശൂ‍ർ പൂരം കാണാൻ ഇനി അതിവേ​ഗമെത്താമെന്ന പരസ്യവുമായി കെ റെയിൽ. വിവിധ ന​ഗരങ്ങളിൽ നിന്ന് തൃശൂരിലേക്ക് സഞ്ചരിക്കാൻ വേണ്ടി വരുന്ന ദൂരം, സമയം, ടിക്കറ്റ് നിരക്ക് എന്നിവ വ്യക്തമാക്കിയാണ് പരസ്യം നൽകിയിരിക്കുന്നത്. തിരുവനന്തപുരത്തുനിന്ന് തൃശൂരെത്താൻ എടുക്കുന്ന സമയം 1 മണിക്കൂ‍ർ 56 മിനുട്ടാണ്. 260 കിലോമീറ്റ‍ ർ ദൂരമുള്ള ഈ യാത്രയ്ക്ക് ടിക്കറ്റ് നിരക്ക് 715 രൂപയാണ്. കാന്താ വേ​ഗം പോ​കാം പൂരം കാണാൻ സിൽവ‍ർവലൈനിൽ എന്ന ടാ​ഗ്‍ലൈനോടയൊണ് പരസ്യ പോസ്റ്റ‍ർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 

കൊച്ചിയില്‍ നിന്ന് അരമണിക്കൂര്‍ കൊണ്ടും തൃശൂരെത്താം,176 രൂപയാണ് ടിക്കറ്റ് നിരക്ക്. കോഴിക്കോട് നിന്ന് 44 മിനിട്ടുകൊണ്ടും കാസര്‍കോട് നിന്ന് 1 മണിക്കൂര്‍ 58 മിനിട്ട് കൊണ്ടും തൃശൂരെത്താം. കോഴിക്കോട് നിന്ന് 269 രൂപയും കാസർഗോഡ് നിന്ന് 742 രൂപയുമാണ് നിരക്ക്. എന്നാൽ പോസ്റ്റിന് താഴെ വിമ‍ർശനങ്ങളും ഉയരുന്നുണ്ട്. കെ റെയിൽ വേണ്ട, ഇന്ത്യൻ റെയിൽ വെ മതിയെന്ന് ചില‍ർ, കെ റെയിൽ ഉണ്ടായിട്ടല്ല ഇത്രയും നാൾ പൂരം കണ്ടതെന്ന് മറ്റുചിലർ. പോസ്റ്ററിനെ സ്വാ​ഗതം ചെയ്യുന്ന ചിലരും കമന്റുകളുമായി എത്തിയിട്ടുണ്ട്.