പൊലീസ് ഫോട്ടോഗ്രാഫറുടെ മൊഴി പ്രകാരം മർദിക്കുന്ന ദൃശ്യങ്ങൾ പകർത്തിയിട്ടില്ല. സംഭവം അവസാനിച്ച ശേഷമാണ് എത്തിയതെന്നും മൊഴിയിൽ പറയുന്നു.
ആലപ്പുഴ: രക്ഷാപ്രവർത്തനം കേസിൽ അട്ടിമറി നടന്നായി എസ്ഐടി കോടതിയിൽ. എഡിജിപിയുടെയുടെ ഓഫീസിൽ റിപ്പോർട്ട് തിരുത്തിയെന്ന് എസ്ഐടി കോടതിയിൽ വ്യക്തമാക്കി. മുൻ അന്വേഷണ ഉദ്യോഗസ്ഥൻ നൽകിയത് വസ്തുതാപരമായ റിപ്പോർട്ട് മാത്രമാണെന്നും പൊലീസ് ഫോട്ടോഗ്രാഫർ പകർത്തിയ ദൃശ്യങ്ങൾ മാത്രമാണ് ലഭ്യമെന്ന് തിരുത്തിയെന്നും എസ്ഐടി പറയുന്നു. പൊലീസ് ഫോട്ടോഗ്രാഫർ സംഭവദൃശ്യങ്ങൾ പകർത്തിയെന്ന് റെഫർ റിപ്പോർട്ടിൽ എഴുതി ചേർത്തു. എന്നാൽ ഇതിൽ മർദിക്കുന്ന ഭാഗം ഇല്ല. മറ്റു ദൃശ്യങ്ങളെ കുറിച്ചുള്ള പരാമർശങ്ങൾ റെഫർ റിപ്പോർട്ടിൽ നിന്ന് ഒഴിവാക്കി. മർദിക്കുന്ന ദൃശ്യങ്ങൾ ലഭ്യമല്ലെന്ന് അന്ന് കോടതിയിൽ ചൂണ്ടികാണിച്ചത് പൊലീസ് ഫോട്ടോഗ്രാഫർ പകർത്തിയ ദൃശ്യങ്ങൾ മാത്രം അടിസ്ഥാനപ്പെടുത്തിയാണെന്നും എന്നാൽ, പൊലീസ് ഫോട്ടോഗ്രാഫറുടെ മൊഴി പ്രകാരം മർദിക്കുന്ന ദൃശ്യങ്ങൾ പകർത്തിയിട്ടില്ല. സംഭവം അവസാനിച്ച ശേഷമാണ് എത്തിയതെന്നും മൊഴിയിൽ പറയുന്നു.
രക്ഷാപ്രവർത്തനം കേസിൽ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്റെ ഗൺമാന്മാർ നൽകിയ മുൻകൂർ ജ്യാമാപേക്ഷയിൽ വിധി ചൊവ്വാഴ്ച. ഇരുവിഭാഗത്തിന്റെ വാദം വിശദമായി കേട്ട കോടതി വിധി ചൊവ്വാഴ്ച പ്രഖ്യാപിക്കുമെന്ന് അറിയിച്ചു. വധശ്രമക്കുറ്റം ചുമത്തിയ എസ്ഐടി നടപടിയെ കോടതി ചോദ്യം ചെയ്തു. പെട്ടന്ന് ഉള്ള പ്രതികരണം അല്ലെ ഉണ്ടായതെന്ന് കോടതി ചോദിച്ചു. സാഹചര്യം നിയന്ത്രിക്കാൻ ആയിരുന്നോ മർദനമെന്നും കൃത്യനിർവഹണത്തിനപ്പുറം ചെയ്തുവെന്നാണ് ചാർജ്. ഇത്തരം പ്രതിഷേധം ഉണ്ടാവുമെന്ന് ഗൺമാൻമാർക്ക് മുൻകൂട്ടി അറിയാമായിരുന്നോയെന്നും ഇന്റലിജന്റ്സ് റിപ്പോർട്ട് ലഭിച്ചിരുന്നോയെന്നും കോടതി ചോദിച്ചു. മെഡിക്കൽ റിപ്പോർട്ട് കിട്ടും മുൻപ് ജാമ്യമില്ല വകുപ്പുകൾ കൂടി ചേർത്തു. മേയ് 30 ന് ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് പ്രതികൾക്കെതിരെ ഉണ്ടായിരുന്നത്. എന്നാൽ ചുരുങ്ങിയ സമയ പരിധിയിൽ ജാമ്യം കിട്ടാത്ത വകുപ്പുകൾ ചേർത്തത് എന്തിനെന്നും കോടതി ചോദിച്ചു.
