താമരശ്ശേരി ചുരത്തിൽ യുവാവിനെ പെരുമ്പാമ്പ് കടിച്ചു. കൽപ്പറ്റ സ്വദേശി ആസാദിനാണ് കടിയേറ്റത്. റോഡിന്റെ നടുവിൽ കിടന്ന പെരുമ്പാമ്പിനെ പിടിച്ചു മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് കടിയേറ്റത്.
- Home
- News
- Kerala News
- താമരശ്ശേരി ചുരത്തിൽ യുവാവിന് പെരുമ്പാമ്പിൻ്റെ കടിയേറ്റു; കടിയേറ്റത് റോഡിന്റെ നടുവിൽ കിടന്നപാമ്പിനെ മാറ്റാൻ ശ്രമിക്കുന്നതിനിടെ
താമരശ്ശേരി ചുരത്തിൽ യുവാവിന് പെരുമ്പാമ്പിൻ്റെ കടിയേറ്റു; കടിയേറ്റത് റോഡിന്റെ നടുവിൽ കിടന്നപാമ്പിനെ മാറ്റാൻ ശ്രമിക്കുന്നതിനിടെ

അന്തരിച്ച മലയാളത്തിന്റെ പ്രിയതാരം സലിംകുമാറിൻ്റെ സംസ്കാര ചടങ്ങുകൾ വൈകീട്ട് മൂന്നിന് നടക്കും. വീട്ടുവളപ്പിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക. രാവിലെ പറവൂർ ടൗൺ ഹാളിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും. ഉച്ചയ്ക്ക് 12 മണിയോടെ വീട്ടിലേക്ക് കൊണ്ടുപോവും. പിന്നീട് ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെ സംസ്കാര ചടങ്ങുകൾ നടക്കുമെന്നാണ് കുടുംബവുമായി ബന്ധമുള്ളവർ അറിയിക്കുന്നത്.
Malayalam news liveതാമരശ്ശേരി ചുരത്തിൽ യുവാവിന് പെരുമ്പാമ്പിൻ്റെ കടിയേറ്റു; കടിയേറ്റത് റോഡിന്റെ നടുവിൽ കിടന്നപാമ്പിനെ മാറ്റാൻ ശ്രമിക്കുന്നതിനിടെ
Malayalam news liveതെരഞ്ഞെടുപ്പിലെ തോൽവി - സ്വയം വിമർശനവുമായി സിപിഎം; പ്രായോഗിക തിരുത്തൽ നടപടികൾക്ക് മൂന്ന് മാസത്തെ സാവകാശം
തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയിൽ സ്വയം വിമർശിച്ച് സിപിഎം. വെള്ളാപ്പള്ളി നടേശനെ തള്ളിപ്പറയാത്തത് തെറ്റാണെന്നും തളിപ്പറമ്പിലെ സ്ഥാനാർത്ഥിത്വം പിഴച്ചുവെന്നും സെക്രട്ടേറിയറ്റ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
Malayalam news liveദില്ലി ആർ കെ പുരം അയ്യപ്പക്ഷേത്രത്തിൽ ദർശനം നടത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ; ശബരീശം കോംപ്ലക്സിന്റെ ഉദ്ഘാടനവും നിർവഹിച്ചു
ദില്ലി ആർ കെ പുരം അയ്യപ്പക്ഷേത്രത്തിൽ ദർശനം നടത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ക്ഷേത്രത്തിൽ പുതിയതായി പണികഴിപ്പിച്ച ശബരീശം കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനത്തിന് എത്തിയതാണ് കേന്ദ്ര ആഭ്യന്തരമന്ത്രി.
Malayalam news liveഎയർഗൺ ഉപയോഗിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാക്കൾ; രണ്ട് പേർ പിടിയിൽ
പത്തനംതിട്ടയിൽ എയർഗൺ ഉപയോഗിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാക്കൾ. 19 വയസ്സുള്ള രണ്ട് യുവാക്കളും 17കാരനും ആണ് കോന്നി ചന്തയ്ക്ക് സമീപമാണ് മദ്യലഹരിയിൽ എയർഗൺ ഉപയോഗിച്ച് യുവാക്കൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.
Malayalam news liveമണ്ണിടിച്ചിൽ ഭീഷണി - പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രം അടച്ചു; ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സഞ്ചാരികൾക്ക് പ്രവേശനമില്ല
പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രം അടച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സഞ്ചാരികൾക്ക് പ്രവേശനമില്ലെന്ന് അധികൃതർ അറിയിച്ചു.
Malayalam news liveവിജയ്ക്കൊപ്പം സിപിഎം കട്ടക്ക് തന്നെ, സ്റ്റാലിന്‍റെ ഡിഎംകെ സഖ്യം ഇപ്പോഴില്ലെന്ന് സംസ്ഥാന സെക്രട്ടറി; 3 മാസത്തിൽ സർക്കാർ വീഴുമെന്ന പ്രസ്താവനക്ക് വിമർശനം
വിജയ് സർക്കാർ 3 മാസത്തിനുള്ളിൽ വീഴുമെന്ന എം കെ സ്റ്റാലിന്റെ വാദത്തെ സിപിഎം തള്ളി. ഡിഎംകെയുമായി നിലവിൽ സഖ്യമില്ലെന്നും ടിവികെ സർക്കാരിന് പിന്തുണ നൽകുന്നത് സ്വന്തം നിലയ്ക്കുള്ള തീരുമാനമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പി ഷൺമുഖം വ്യക്തമാക്കി
Malayalam news liveബന്ധു നിയമന വിവാദം - മന്ത്രി സണ്ണി ജോസഫിന്റ അളിയൻ ബെന്നി തോമസ് രാജിവെച്ചു; രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി
മന്ത്രി സണ്ണി ജോസഫിന്റ അളിയൻ ബെന്നി തോമസ് രാജി വെച്ചു. രാജിക്കത്ത് മുഖ്യമന്ത്രി വിഡി സതീശന് കൈമാറി.
Malayalam news liveവിജയ് സർക്കാരിന് 3 മാസം പോലും ആയുസ്സില്ല? മുന്നറിയിപ്പുമായി സ്റ്റാലിൻ; '6 മാസം വരെ വിമർശിക്കരുതെന്ന് കരുതിയതാണ്, പക്ഷേ ജനങ്ങൾ പറഞ്ഞുതുടങ്ങി'
വിജയിയുടെ ടിവികെ സർക്കാരിന് മൂന്ന് മാസം പോലും ആയുസ്സുണ്ടാകില്ലെന്നാണ് തോന്നുന്നതെന്ന് ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിൻ. പുതിയ സർക്കാരിനെ ആറുമാസം വിമർശിക്കരുതെന്ന് കരുതിയെങ്കിലും നിലവിലെ സാഹചര്യങ്ങൾ അതിന് അനുവദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു
Malayalam news liveമുതിരപ്പുഴയാറ്റിൽ രാവിലെ കണ്ട മൃതദേഹം ചിത്തിരപുരം സ്വദേശിയുടേത്; പൊലീസിനെ അറിയിച്ച് ബന്ധുക്കൾ, കാൽ വഴുതി വീണതെന്ന് പൊലീസ് നിഗമനം
ഇൻക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ഇടുക്കി മെഡി.കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ ദുരൂഹതയില്ലെന്നും കാൽ വഴുതി പുഴയിലേക്ക് വീണുളള മുങ്ങിമരണം ആണെന്നുമാണ് പൊലീസ് നിഗമനം.
Malayalam news liveപ്രതിപക്ഷത്തെ രൂക്ഷ ഭാഷയിൽ വിമർശിച്ച് ജി സുധാകരൻ; `പിണറായി വിജയൻ സഭയിൽ നനഞ്ഞ കോഴി', ഇടത്തോട്ടു മുണ്ടുടുത്താൽ ഇടതുപക്ഷമാകില്ലെന്നും പരിഹാസം
പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സഭയിൽ നനഞ്ഞ കോഴിയാണെന്നും ഇടത്തോട്ടു മുണ്ടുടുത്താൽ ഇടതുപക്ഷമാകില്ലെന്നും ജി സുധാകരൻ. എംഎൽഎ ഓഫീസ് ഉദ്ഘാടനത്തിലാണ് ജി സുധാകരന്റെ വിമർശനം
Malayalam news liveഇന്ത്യ സഖ്യ യോഗത്തിൽ 23 പാർട്ടികൾ എത്തും, പങ്കെടുത്ത് പ്രതിഷേധം അറിയിക്കുമെന്ന് സിപിഎമ്മും ജെഎംഎമ്മും; സ്റ്റാലിനും ഡിഎംകെയും ഇല്ല, മമത എത്തി
കോൺഗ്രസ് വിളിച്ച ഇന്ത്യ സഖ്യ യോഗത്തിൽ 23 പാർട്ടികൾ പങ്കെടുക്കുമെങ്കിലും ഘടകകക്ഷികളിൽ ഭിന്നത രൂക്ഷമാണ്. രാഹുൽ ഗാന്ധിയുടെ പരാമർശങ്ങളിൽ പ്രതിഷേധിച്ച് സിപിഎമ്മും, രാജ്യസഭാ സ്ഥാനാർത്ഥിത്വത്തിൽ പ്രതിഷേധിച്ച് ജെഎംഎമ്മും യോഗത്തിൽ അതൃപ്തി അറിയിക്കും
Malayalam news liveആദ്യം കണ്ടത് ഗ്രൗണ്ടിൽ കളിക്കാനെത്തിയ കുട്ടികൾ, ഥാർ പാർക്ക് ചെയ്തത് ഗ്രൗണ്ടിൽ, മധ്യവയസ്കൻ കാറിനുള്ളിൽ മരിച്ച നിലയിൽ
പൊലീസ് എത്തി ഗ്ലാസ് പൊട്ടിച്ചു നോക്കിയപ്പോഴാണ് രാജീവിനെ മരിച്ച നിലയിൽ കണ്ടത്. ഇന്നലെയാണ് ഇയാൾ ഗ്രൗണ്ടിൽ കാർ പാർക്ക് ചെയ്തത്. കാറിൽ എസിയിട്ട് കിടന്നുറങ്ങിയതാകാമെന്നാണ് പൊലീസ് നിഗമനം.
Malayalam news liveപൈക്ക പദ്ധതി ഫണ്ട് തട്ടിപ്പ് ആരോപണം - കേരളത്തിന് കിട്ടിയ 11.91കോടി കാണാനില്ലെന്ന് പരാതി; അന്വേഷണം പ്രഖ്യാപിച്ചു സർക്കാർ
പൈക്ക പദ്ധതി ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ അന്വേഷണം പ്രഖ്യാപിച്ചു സർക്കാർ. സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റിനെതിരെയാണ് ആരോപണം.
Malayalam news liveഓപ്പറേഷൻ തൂഫാൻ - എംഡിഎംഎ കേസിലെ മുഖ്യകണ്ണിയെ ദില്ലിയിലെത്തി പിടികൂടി കേരള പൊലീസ്
സംസ്ഥാന പൊലീസ് മേധാവി പ്രത്യേക അന്വേഷണസംഘത്തിന് എല്ലാ പിന്തുണയും നൽകി. പ്രതിയെ വിമാനത്തിൽ നാട്ടിൽ എത്തിക്കാനുള്ള ഫണ്ട് അടക്കം വേഗം അനുവദിച്ചു. ദില്ലി പൊലീസിന്‍റെ സഹായവും ഓപ്പേറഷൻ തൂഫാന് ലഭിച്ചു.
Malayalam news liveവിവാഹം രജിസ്റ്റർ ചെയ്യാൻ മാതാപിതാക്കൾ എത്തേണ്ട, രജിസ്ട്രേഷൻ മന്ത്രിയുടെ കർശന നിർദേശം, വിഷയത്തിൽ വ്യക്തത വരുത്തി തമിഴ്നാട് സർക്കാർ
ചില സബ് രജിസ്ട്രാർമാർ മിശ്രവിവാഹങ്ങളിലും പ്രണയവിവാഹങ്ങളിലും തടസവാദങ്ങൾ ഉയർത്തുന്നു എന്ന പരാതി ഉയർന്നതോടെയാണ് മന്ത്രിയുടെ ഇടപെടൽ.
Malayalam news live`അവിസ്മരണീയ പ്രകടനങ്ങളിലൂടെ വ്യക്തിമുദ്ര പതിപ്പിച്ച നടൻ'; സലിം കുമാറിൻ്റെ വിയോഗത്തിൽ അനുശോചനവുമായി പ്രധാനമന്ത്രി മോദി
സലിം കുമാറിൻ്റെ വിയോഗത്തിൽ അനുശോചനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. അവിസ്മരണീയമായ പ്രകടനങ്ങളിലൂടെയും തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നടനാണ് സലിം കുമാർ എന്നും കുടുംബത്തിൻ്റെയും ആരാധകരുടെയും ദു:ഖത്തിൽ പങ്കുചേരുന്നുവെന്നും മോദി കുറിപ്പിൽ പറഞ്ഞു.
Malayalam news liveഅതിശക്ത മഴയും കാറ്റും, പത്തനംതിട്ടയിൽ സ്കൂളിൻ്റെ മേൽക്കൂര അപ്പാടെ പറന്നുപോയി, അയൽവീടിന്‍റെ മുകളിൽ പതിച്ചു; ജില്ലയിൽ ഓറഞ്ച് അലർട്ട് തുടരും
പത്തനംതിട്ട തണ്ണിത്തോട്ടിൽ ഉണ്ടായ അതിശക്തമായ മഴയിലും കാറ്റിലും സെന്റ് ബെനഡിക്ട്സ് സ്കൂളിന്റെ മേൽക്കൂര പൂർണ്ണമായും പറന്നുപോയി. സമീപത്തെ വീടിന് മുകളിലേക്ക് പതിച്ച മേൽക്കൂര വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കി, ജില്ലയിൽ ഓറഞ്ച് അലർട്ട് തുടരുകയാണ്
Malayalam news liveകനത്ത മഴ - ഇടുക്കി ജില്ലയിൽ രാത്രിയാത്ര പാടില്ല; വൈകീട്ട് 7 മുതൽ രാവിലെ 6 വരെ നിരോധനം ഏർപ്പെടുത്തി
ഇടുക്കി ജില്ലയിൽ രാത്രിയാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തി. മലയോര മേഖലയിൽ വൈകീട്ട് 7 മുതൽ രാവിലെ 6 വരെയാണ് യാത്രാ നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്.
Malayalam news liveസലിം കുമാറിന് കണ്ണീരോടെ യാത്രാമൊഴി; ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിൽ സംസ്കാരം, ചന്തുവും ആരോമലും ചിതയ്ക്ക് തീ കൊളുത്തി
ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിൽ സംസ്കാരം പൂർത്തിയായി. മക്കളായ ചന്തുവും ആരോമലും ചിതയ്ക്ക് തീ കൊളുത്തി.
Malayalam news liveഗൃഹനാഥനെ കെട്ടിയിട്ട് 40 പവനും അരലക്ഷം രൂപയും കവർന്നു; പുലർച്ചെ മൂന്ന് മണിയോടെ വീട് കുത്തിത്തുറന്ന് മോഷണം; സംഭവം തൃശ്ശൂർ മണ്ണുത്തിയിൽ
മോഷ്ടാക്കൾ പോയതിന് ശേഷം സ്വയം കെട്ടഴിച്ചതിന് ശേഷം പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. മോഷ്ടാവ് മർദിച്ചതായും സോമശേഖരൻ പറഞ്ഞു. സ്ഥലത്ത് പൊലീസ് പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്.