കോൺഗ്രസ് മുക്ത ഭാരതമല്ല, പ്രതിപക്ഷ മുക്ത ഭാരതമെന്ന നിലയിലാണ് കാര്യങ്ങൾ പോകുന്നതെന്ന് സീതാറാം യെച്ചൂരി

കണ്ണൂർ: കർണാടകയിലേയും ഗോവയിലേയും എംഎൽഎമാരുടെ കൂട്ടക്കൂറുമാറ്റത്തിൽ പ്രതികരണവുമായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കോൺഗ്രസ് മുക്ത ഭാരതമല്ല, പ്രതിപക്ഷ മുക്ത ഭാരതമെന്ന നിലയിലാണ് കാര്യങ്ങൾ പോകുന്നതെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. ബിജെപി ഏറ്റവും നീചമായ കുതിരക്കച്ചവടമാണ് നടത്തുന്നത്. ഇത് പ്രതീക്ഷിച്ചതാണെന്നും യെച്ചൂരി കൂട്ടിച്ചേർത്തു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കോൺഗ്രസ് സംഘടന പ്രശ്നങ്ങൾ കൊണ്ടു വലയുകയാണ്. ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം ബിജെപി ഇതര സർക്കാരുകളെ ഇല്ലാതാക്കാനുള്ള ശ്രമം ശക്തമാക്കുകയാണെന്നും യെച്ചൂരി പറഞ്ഞു. കോൺഗ്രസ് എംഎൽഎമാരുടെ കൂട്ടമായുള്ള കൂറുമാറ്റത്തോടെ കടുത്ത ഗോവയിലും കർണാടകയിലും രാഷ്ട്രീയ അരക്ഷിതാവസ്ഥയാണ് നിലനിൽക്കുന്നത്.