Asianet News MalayalamAsianet News Malayalam

കേരളത്തിലേക്കുള്ള യാത്ര ദുരിതം: റെയിൽവേ മന്ത്രിയോട് കൂടുതൽ ട്രെയിനുകൾ ആവശ്യപ്പെട്ട് ശിവദാസൻ എംപി

 ബഫർ സോൺ വിഷയത്തിൽ പാർലമെന്റിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി ഡീൻ കുര്യാക്കോസും കെ.മുരളീധരനും. കസ്തൂരിരംഗൻ റിപ്പോർട്ടിൽ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന് ഇവരുടെ നോട്ടീസിൽ ആവശ്യപ്പെടുന്നു,. 

Sivadasan MP Demands more trains to Kerala
Author
First Published Dec 19, 2022, 10:38 AM IST

ദില്ലി: കേരളത്തിന് കൂടുതൽ ട്രെയിനുകൾ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് സിപിഎം രാജ്യസഭാ എംപി വി.ശിവദാസൻ റെയിൽവേ മന്ത്രിയ്ക്ക് കത്ത് നൽകി. ദില്ലി,ബെംഗളൂരു, മുംബൈ, ചെന്നൈ, കൊൽക്കത്ത നഗരങ്ങളിൽ നിന്ന് കേരളത്തിലേക്ക് ആവശ്യമായ ട്രെയിനുകൾ ഇല്ലെന്നും വിമാനയാത്രക്കൂലി കുത്തനെ ഉയർന്നതോടെ വ്യോമയാത്ര അപ്രാപ്യമായ സാഹചര്യമാണെന്നും ഈ സാഹചര്യത്തിൽ കേരളത്തിലേക്ക് കൂടുതൽ ട്രെയിനുകൾ അനുവദിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.

അതേസമയം  ബഫർ സോൺ വിഷയത്തിൽ പാർലമെന്റിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി ഡീൻ കുര്യാക്കോസും കെ.മുരളീധരനും. കസ്തൂരിരംഗൻ റിപ്പോർട്ടിൽ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന് ഇവരുടെ നോട്ടീസിൽ ആവശ്യപ്പെടുന്നു,. 

തവാംഗിലുണ്ടായ ഇന്ത്യ - ചൈന സംഘർഷം സഭ നിർത്തിവച്ച് ചർച്ച ചെയ്യണം എന്ന് ആവശ്യപ്പെട്ട് കോൺ​ഗ്രസ് എംപി മനീഷ് തിവാരി ലോക്സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകിയിട്ടുണ്ട്. ചൈന വിഷയത്തിൽ ചർച്ച ആവശ്യപ്പെട്ട് കെ.സുധാകരൻ, അബ്ദുസമദ് സമദാനി, ഇടി മുഹമ്മദ് ബഷീർ, നവാസ് കനി എംപി എന്നിവരും സഭയിൽ നോട്ടീസ് നൽകിയിട്ടുണ്ട്. 

അതേസമയം ബിജെപി സ‍ർക്കാർ അധികാരത്തിലെത്തിയതോടെ രാജ്യത്തെ വടക്കുകിഴക്കൻ മേഖലകളിൽ സമാധാനത്തിൻ്റെ യു​ഗമാണെന്ന് കേന്ദ്രമന്ത്രി അനുരാ​ഗ് ഠാക്കൂ‍ർ സഭയിൽ പറഞ്ഞു. മോദി സ‍ർക്കാർ അധികാരത്തിൽ എത്തിയതോടെ മേഖലയിലെ കലാപങ്ങൾ 80 ശതമാനം കുറഞ്ഞെന്നും സംഘ‍ർഷങ്ങളിലെ മരണസംഖ്യ 89 ശതമാനം കുറഞ്ഞെന്നും മന്ത്രിസഭയിൽ പറഞ്ഞു.  2014 ന് ശേഷം ആറായിരത്തോളം തീവ്രവാദികൾ കീഴടങ്ങിയതായും മാവോയിസ്റ്റ് പ്രവ‍ർത്തനങ്ങളിൽ 265 ശതമാനം കുറവുണ്ടെന്നും മന്ത്രി വ്യക്തമാക്കി. 
 

Follow Us:
Download App:
  • android
  • ios