Asianet News MalayalamAsianet News Malayalam

ശിവരാത്രി ബലി തർപ്പണചടങ്ങുകൾ അർദ്ധരാത്രി മുതൽ; ആലുവ മണപ്പുറത്ത് വൻ തിരക്ക്

178 ബലിത്തറകളാണ് ഇത്തവണ തിരുവതാംകൂർ ദേവസ്വം ബോർഡ് ഒരുക്കിയിരിക്കുന്നത്. ശിവക്ഷേത്രത്തിന് മറുകരയിലെ അദ്ദ്വൈതാശ്രമത്തിൽ ഒരേ സമയം നാലായിരം പേർക്ക് ബലിതർപ്പണം നടത്താനുള്ള സൗകര്യങ്ങളുണ്ട്.
 

sivarathri festival huge rush in aluva
Author
Aluva, First Published Mar 4, 2019, 11:26 PM IST

കൊച്ചി: ശിവരാത്രി ബലിതർപ്പണത്തിനായി ആലുവ മണപ്പുറം ഒരുങ്ങി. അർദ്ധരാത്രി മുതലാണ് ബലിതർപ്പണ ചടങ്ങുകൾ ആരംഭിക്കുക. നിരവധിയാളുകളാണ് ബലിതർപ്പണത്തിനായി ആലുവ മണപ്പുറത്തെത്തിയിരിക്കുന്നത്. ഇന്ന് രാത്രി 12 മണി മുതലാണ് ആലുവ മണപ്പുറത്ത് ബലിതർപ്പണ ചടങ്ങുകൾ നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ പുലർച്ചെ നട തുറന്നത് മുതൽ നിരവധി പേരാണ് മണപ്പുറത്തേക്ക് ബലിതർപ്പണത്തിനായെത്തിയത്. 

ഇന്ന് അർദ്ധരാത്രിയിൽ ശിവരാത്രി വിളക്ക് തെളിയുന്നതോടെയാണ് ഔദ്യോഗിക ചടങ്ങുകൾ ആരംഭിക്കുക. നാളെ ഉച്ചക്ക് 12 മണി വരെ ബലിതർപ്പണ ചടങ്ങുകൾ തുടരും.178 ബലിത്തറകളാണ് ഇത്തവണ തിരുവതാംകൂർ ദേവസ്വം ബോർഡ് ഒരുക്കിയിരിക്കുന്നത്. ശിവക്ഷേത്രത്തിന് മറുകരയിലെ അദ്ദ്വൈതാശ്രമത്തിൽ ഒരേ സമയം നാലായിരം പേർക്ക് ബലിതർപ്പണം നടത്താനുള്ള സൗകര്യങ്ങളുണ്ട്.

പ്രളയ ശേഷമെത്തുന്ന ആദ്യ ശിവരാത്രിയായതിനാൽ മുൻ വർഷത്തേക്കാൾ കനത്ത സുരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്. ആലുവ മണപ്പുറത്തേക്ക് പ്രത്യേകം സർവ്വീസ് നടത്തുന്ന കെഎസ്ആർടിസി ബസുകളിൽ 30 ശതമാനം നിരക്ക് വർദ്ധനവ് ഏർപ്പെടുത്തിയ തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ആലുവ എറ്റിഒയെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഉപരോധിച്ചു. എന്നാൽ പ്രത്യേക സർവ്വീസുകൾക്ക് കൂടുതൽ നിരക്ക് ഈടാക്കുന്നത് സംബന്ധിച്ചുള്ള സർക്കുലർ മുമ്പ് തന്നെ സർക്കാർ ഇറക്കിയതാണെന്നാണ് കെഎസ്ആർടിസി അധികൃതർ അറിയിച്ചത്.

Follow Us:
Download App:
  • android
  • ios