കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട. മൂന്ന് യാത്രക്കാരിൽ നിന്ന് ആറര കിലോ സ്വർണ്ണം പിടികൂടി. മഞ്ചേരി സ്വദേശി മുഹമ്മദ്, പന്തല്ലൂർ സ്വദേശി ഉമ്മർ, കോഴിക്കോട് കുന്നമംഗലം സ്വദേശി നിഷാദ് എന്നിവരുടെ പക്കൽ നിന്നുമാണ് സ്വർണ്ണം പിടികൂടിയത്. രണ്ട് കോടി മുപ്പത് ലക്ഷത്തോളം രൂപ വില വരുമെന്ന സ്വർണ്ണമാണ് പ്രതികളുടെ കയ്യിൽനിന്ന് പിടിച്ചെടുത്തതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു.    

മുഹമ്മദിന്റെയും ഉമ്മറിന്റെയും പക്കൽ നിന്ന് രണ്ടര കിലോ സ്വർണ്ണവും നിഷാദിന്റെ പക്കൽ നിന്ന് ഒന്നര കിലോ സ്വർണ്ണവുമാണ് പിടികൂടിയത്. മിശ്രിതമാക്കി ശരീരത്തിൽ ഒളിപ്പിച്ചാണ് മൂന്നു പേരും ഒരേ വിമാനത്തിൽ സ്വർണ്ണം കൊണ്ടുവന്നത്.