കോടിയേരിയിൽ ബിജെപി പ്രവർത്തകരായ കുടുബത്തെ ആക്രമിച്ച ആറ് സിപിഎം പ്രവർത്തകരെ ശിക്ഷിച്ചു

കണ്ണൂർ: കോടിയേരിയിൽ ബിജെപി പ്രവർത്തകരായ കുടുംബത്തെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ആറ് സിപിഎം പ്രവർത്തകരെ കോടതി ശിക്ഷിച്ചു. അരുൺ ദാസ്, സാഗിത്, സുർജിത്, രഞ്ജിത്ത്, അഖിലേഷ്, ലിനേഷ് എന്നിവരെയാണ് എട്ട് വർഷം കഠിനതടവിന് ശിക്ഷിച്ചത്. ഓരോ പ്രതികളും 80,000 രൂപ വീതം പിഴയും അടയ്ക്കണം. പിഴത്തുകയിൽ 4 ലക്ഷം രൂപ ആക്രമണത്തിന് ഇരയായ രാംദാസിന്റെ കുടുംബത്തിന് നൽകണമെന്നും വിധിയിൽ പറയുന്നു.

YouTube video player