വായ്പ തിരിച്ചടയ്ക്കാൻ കഴിയാതിരുന്ന സാധാരണക്കാരെ കണ്ടെത്തി വലയിലാക്കുകയാണ് ചെയ്തത്. പരാതിക്കാർക്ക് പലർക്കും സ്വർണ്ണം പണയം വെച്ചതിന്റെ രേഖകൾ കണ്ടെത്താൻ കഴിയാത്തത് തിരിച്ചടിയാകുന്നുണ്ട്.
തിരുവനന്തപുരം: വിഴിഞ്ഞം സ്വർണപ്പണയ തട്ടിപ്പിൽ പ്രതിയായ സിന്ധുവിനെതിരെ 6 കുടുംബങ്ങൾ കൂടി പരാതി നൽകി. സിന്ധു നേരത്തെ മൂന്നു കേസുകളിൽ പ്രതിയെന്നും പൊലീസ് വ്യക്തമാക്കി. സിന്ധുവിനെ അടുത്തദിവസം കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യും. അതേ സമയം സ്വർണ്ണം പണയം വെച്ചവർക്ക് കുറഞ്ഞ പലിശയ്ക്ക് കൂടുതൽ വായ്പ വാഗ്ദാനം ചെയ്യുന്ന സിന്ധുവിന്റെ ശബ്ദരേഖ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. തിരുവനന്തപുരം നഗരത്തിലെ ധനകാര്യ സ്ഥാപനങ്ങളിൽ ഈടു വച്ചാൽ കൂടുതൽ പണം ലഭിക്കുമെന്ന് സിന്ധു പറയുന്നത് ശബ്ദരേഖയിൽ വ്യക്തമാണ്. വസ്തു പണയം വെച്ചാൽ കൂടുതൽ പണം നൽകാമെന്നും വിശ്വസിപ്പിച്ചു. സ്വർണാഭരണങ്ങളുടെ ഉടമകളുടെ പേര് ഒഴിവാക്കിയാണ് ഇടപാട് നടത്തിയത്. പല ധനകാര്യ സ്ഥാപനങ്ങളുമായും സിന്ധുവിന് ബന്ധമുണ്ട്. വായ്പ തിരിച്ചടയ്ക്കാൻ കഴിയാതിരുന്ന സാധാരണക്കാരെ കണ്ടെത്തി വലയിലാക്കുകയാണ് ചെയ്തത്. പരാതിക്കാർക്ക് പലർക്കും സ്വർണ്ണം പണയം വെച്ചതിന്റെ രേഖകൾ കണ്ടെത്താൻ കഴിയാത്തത് തിരിച്ചടിയാകുന്നുണ്ട്.

