തൃശ്ശ‍ൂ‍ർ: ജില്ലയിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഉണ്ടായത് കൊലപാതകപരമ്പരകളാണ്. സിപിഎം ബ്രാഞ്ച് സെക്രട്ടറിയ്ക്ക് നേരെയുണ്ടായ ആക്രണണവും ഗുണ്ടാസംഘങ്ങള്‍ തമ്മിലുളള ഏറ്റുമുട്ടലും ഉള്‍പ്പെടെ 6 പേരാണ് കൊല്ലപ്പെട്ടത്.ജില്ലയിലെ ക്രമസമാധാനനില തകര്ന്നെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി

തൃശ്ശൂരിൽ പോയ ദിവസങ്ങളിൽ നടന്ന കൊലപാതകങ്ങൾ - 

ഒക്ടോബർ 4 - കുട്ടനെല്ലൂരില്‍ വനിത ദന്ത ഡോക്ടറെ സുഹൃത്ത് മഹേഷ്കൊലപ്പെടുത്തി.  മൂവാറ്റുപുഴ സ്വദേശി സോന ജോസ് ആണ് മരിച്ചത്. സെപ്തംബര്‍ 28-ന് തിങ്കളാഴ്ച ബന്ധുക്കൾ നോക്കി നിൽക്കെ  കുട്ടനെല്ലൂരിലെ ക്ലിനിക്കിൽ വച്ചാണ് പ്രതി സോനയെ  ആക്രമിച്ചത്. സാമ്പത്തിക ഇടപാടിനെ ചൊല്ലി തർക്കം തുടങ്ങിയതോടെ മഹേഷിനെതിരെ സോന പോലീസിൽ പരാതി നൽകിയതാണ് ആക്രമണത്തിന് കാരണമായത്. മഹേഷിനെ പിന്നീട് പൊലീസ് പിടികൂടി.

ഒക്ടോബർ 4- ന് രാത്രിയാണ് കുന്നംകുളത്തിന് സമീപം ചിറ്റിലങ്ങാട് സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ ഒരു സംഘം പേര്ർ കുത്തികൊലപ്പെടുത്തിയത്. 3 സി പി എം പ്രവർത്തകർക്കും കുത്തേറ്റു.ചിറ്റിലങ്ങാട്ടെ സി പി എം പ്രവർത്തകനായ മിഥുനും പ്രതികളും തമ്മിൽ കഴിഞ്ഞ ദിവസം  വാക്കുതർക്കമുണ്ടായിരുന്നു .പ്രശ്നം സംസാരിച്ച് പരിഹരിക്കാനാണ് സനൂപും മറ്റ് 3 സി പി എം പ്രവർത്തകരും ചേർന്ന് സ്ഥലത്തെത്തിയത്. വഇരുകൂട്ടരും തമ്മിലുള്ള വാക്കുതർക്കം സംഘർഷത്തിലെത്തി.  6 പ്രതികളെ പൊലീസ്പിടികൂടി.കൊലപാതകം രാഷ്ട്രീയപ്രേരിതമാണെന്നാണ് സിപിഎമമിൻറെ ആറോപണം.എന്നാല്‍ പൊലീസ് അത് തള്ളുന്നു

ഒക്ടോബര്‍ 7-ന് തൃശൂർ എളനാട് പോക്സോ കേസിലെ പ്രതിയായ യുവാവിനെ വെട്ടിക്കൊന്നു. എളനാട് സ്വദേശി സതീഷ് ആണ് കൊല്ലപ്പെട്ടത്. ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ എട്ടു മാസമായി ജയിലിലായിരുന്നു സതീഷ്. കൊലയാളിയായ എളനാട് സ്വദേശി ശ്രീജിതിനെ 24 മണിക്കൂര്‍ തികയും മുമ്പേ  പൊലീസ് അറസ്റ്റ് ചെയ്തു. 2015-ല്‍ ശ്രീജിതിനെ കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിയാണ് സതീഷ്. ആ പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

ഒക്ടോബര്‍ 8 - ശ്രീനാരായണപുരം പൊരി ബസാറില് വാടകവീട്ടില്‍ താമസിച്ചിരുന്ന രാജേഷിനെ കൊലപ്പെടുത്തിയത് സുഹൃത്ത് അരുണ്‍.ഭക്ഷണം ഉണ്ടാക്കുന്നതിനെ ചൊല്ലിയുളള തര്‍ക്കം കൊലപാതകത്തിലെത്തി.

ഒക്ടോബര്‍ 10 -  തൃശൂർ ഒല്ലൂരിൽ കുത്തേറ്റ 60 വയസുകാരൻ ശശി ചികിൽസയിലിരിക്കെ മരിച്ചു. ബന്ധുവായ അക്ഷയ് കുമാറിനെയും 4 സുഹൃത്തുക്കളുടെയും സംഭവത്തിൽ പിടികൂടി. വളർത്തു നായയെ പരിപാലിക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലയ്ക്കു കാരണം

ഒക്ടോബർ 10 - തൃശൂര്‍ അന്തിക്കാട് കൊലക്കേസ് പ്രതിയെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു. മുറ്റിച്ചൂര്‍ സ്വദേശി നിധിലാണ് കൊല്ലപ്പെട്ടത്. അന്തിക്കാട് ആദര്‍ശ് കൊലപാതകകേസിലെ പ്രതിയാണ് നിതില്‍. രാഷ്ട്രീയകൊലപാതകമെന്ന് ബിജെപി ആരോപിക്കുമ്പോള്‍ ഗുണ്ടാ സംഘങ്ങള്‍ തമ്മിലുളള കുടിപകയെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.
 
തുടർച്ചയായി നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങൾ ജില്ലയിലെ ക്രമസമാധാന നില തകർന്നതിൻ്റെ തെളിവാണെന്നും പൊലീസ് നിഷ്ക്രിയമാണെന്നും കോൺ​ഗ്രസ് ആരോപിക്കുമ്പോൾ ഈ ആരോപണം പൊലീസ് നിഷേധിക്കുന്നു. എല്ലാ കൊലപാതക കേസുകളിലും മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രതികളെ പിടികൂടാൻ പൊലീസിന് സാധിച്ചിട്ടുണ്ടെന്ന് തൃശ്ശൂ‍ർ റേഞ്ച് ഐജി എസ്.സുരേന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.