കോഴിക്കോട്: കണ്ണൂർ കൊളച്ചേരിയിൽ പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന ആറ് വയസുകാരി മരിച്ചു. നബീൽ - റസാന ദമ്പതികളുടെ ഏക മകൾ സിയാ നബീൽ ആണ് മരിച്ചത്. ഞായറാഴ്ച രാത്രി അമ്മയോടൊപ്പം തൊട്ടടുത്ത വീട്ടിലേക്ക് പോകുമ്പോഴാണ് സിയക്ക് പാമ്പ് കടിയേറ്റത്. 

ആദ്യം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ഗുരുതരമായതോടെ കോഴിക്കോട്ടേക്ക് മാറ്റി. ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുന്നതിനിടെ  ഇന്ന് രാവിലെയാണ് കുട്ടി മരിച്ചത്. നാറാത്ത് എഎൽപി സ്കൂൾ ഒന്നാം ക്ലാസ്സ് വിദ്യാർഥിയാണ്. മൃതദേഹം വൈകിട്ട് ആറ് മണിയോടെ വീട്ടിലെത്തിക്കും.