കോട്ടയം: വീടിന് സമീപത്തെ തോട്ടിൽ വീണ് കുഞ്ഞ് മരിച്ചു. വൈക്കം തലയാഴം തോട്ടകം വാക്കേത്തറ പരിമണത്തുറ സൂരജ് അമൃത ദമ്പതികളുടെ മകൻ ആരുഷാണ് മരിച്ചത്. ഒന്നേ മുക്കാൽ വയസ് മാത്രമായിരുന്നു കുഞ്ഞിന് പ്രായം. വീടിന് സമീപം കളിച്ച് കൊണ്ടിരുന്ന കുഞ്ഞ് കാൽവഴുതി തോട്ടിൽ വീണതാണെന്ന് കരുതുന്നു.

കുഞ്ഞിനെ കാണാതിനെ തുടർന്ന് തിരഞ്ഞു നടന്ന ബന്ധുക്കളും നാട്ടുകാരും രാവിലെ 9.45 ഓടെ തോട്ടിൽ വീണു കിടക്കുന്നതായി കണ്ടെത്തുകയായിരുന്നു. ഉടൻ വൈക്കത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.