Asianet News MalayalamAsianet News Malayalam

മാധ്യമപ്രവര്‍ത്തകയായല്ല,സ്മിത അന്താരാഷ്ട്ര കോൺഫറൻസിനെത്തിയത് കേന്ദ്ര സംഘത്തിനൊപ്പം

വിദേശകാര്യ മന്ത്രാലയത്തിന്‍റെ യുട്യൂബ് പേജിലാണ് ഇന്ത്യൻ ഔദ്യോഗിക സംഘത്തിനൊപ്പം സ്മിതാ മേനോൻ ഇരിക്കുന്ന ദൃശ്യം ഉള്ളത് 

Smitha Menon participate International Conference with the Central Team
Author
Delhi, First Published Oct 9, 2020, 4:08 PM IST

ദില്ലി: കേന്ദ്ര മന്ത്രി വി.മുരളീധരനൊപ്പം ഐഒആർഎ സമ്മേളനത്തിൽ സ്മിത മേനോൻ പങ്കെടുക്കുന്നത് കേന്ദ്ര സംഘത്തൊടൊപ്പം തന്നെയെന്ന് ദൃശ്യങ്ങൾ. സ്മിത ഇന്ത്യൻ ഔദ്യോഗിക സംഘത്തിനൊപ്പം ഇരിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. വിദേശകാര്യ മന്ത്രാലയത്തിന്‍റെ യുട്യൂബ് പേജിലാണ് ദൃശ്യങ്ങൾ ഉള്ളത്.  മാധ്യമ പ്രവർത്തകയായാണ്  സ്മിത കോൺഫറൻസിന് എത്തിയതെന്നായിരുന്നു വി.മുരളീധരന്‍റെ വാദം. 

അന്താരാഷ്ട്ര കോൺഫൻസിൽ സ്മിതാ മേനോന്‍റെ പങ്കാളിത്തവും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ നടത്തിയ പ്രോട്ടോക്കോൾ ലംഘനവും ബി.ജെ.പി ദേശീയ നേതൃത്വത്തിലും ചര്‍ച്ചയായ സാഹചര്യത്തിൽ കൂടിയാണ് ദൃശ്യങ്ങൾ പുറത്ത് വരുന്നത്. വിസിറ്റിംഗ് വിസയിലെത്തിയാണ് സ്മിത മേനോൻ കോൺഫറൻസിൽ പങ്കെടുക്കാനെത്തിയത്. ഇതിൽ തന്നെ ചട്ട ലംഘനവും നിയമലംഘനവും ഉണ്ടെന്നാണ് നയതന്ത്ര വിദഗ്ധര്‍ പറയുന്നത്. ഇതിനെതിരെ നിയമ നടപടിക്ക് സാധ്യതയുണ്ടെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.  വിദേശകാര്യ മന്ത്രാലയത്തിന്‍റെ 2019 നവംബര്‍ എട്ടിനാണ് വീഡിയോ അപ്ലോഡ് ചെയ്തിട്ടുള്ളത്. . 

Follow Us:
Download App:
  • android
  • ios