എസ്എൻഡിപി യോഗം പ്രവർത്തകർ രാഷ്ട്രീയ വ്യത്യാസം മറന്ന് തൂഫാനൊപ്പം അണിചേരണമെന്നാണ് വെള്ളാപ്പള്ളിയുടെ ആഹ്വാനം. 

തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാന് പിന്തുണ പ്രഖ്യാപിച്ച് എസ്എൻഡിപി യോഗം. കേരള സമൂഹത്തോട് ചെയ്യാവുന്ന ഏറ്റവും വലിയ പുണ്യവും നന്മയും ആണ് ഇതെന്നും സമൂഹം ഒന്നാകെ ഈ ദൗത്യത്തിന് ഒപ്പം അണിചേരണമെന്നും യോ​ഗനാദം എഡിറ്റോറിയലിൽ വെള്ളാപ്പള്ളി ആഹ്വാനം ചെയ്യുന്നു. മയക്കുമരുന്നിനെതിരായ നീക്കത്തിന് നടപടിയെടുത്ത സർക്കാർ അഭിനന്ദനം അർഹിക്കുന്നു. ഇപ്പോഴത്തെ നടപടി പുത്തനച്ചി പുരപ്പുറം തൂക്കുന്നത് പോലെ ആകരുതെന്നും യോഗനാദം എഡിറ്റോറിയലിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ചൂണ്ടിക്കാട്ടുന്നു. എസ്എൻഡിപി യോഗം പ്രവർത്തകർ രാഷ്ട്രീയ വ്യത്യാസം മറന്ന് തൂഫാനൊപ്പം അണിചേരണമെന്നാണ് വെള്ളാപ്പള്ളിയുടെ ആഹ്വാനം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming