അടുത്ത തവണ ലോഗിൻ ചെയ്യുന്നത് എളുപ്പത്തിലാക്കും. എങ്കിലും ഇത് ഒരിക്കലും സുരക്ഷിതമായ കാര്യമല്ലെന്നാണ് പൊലീസ് നിര്‍ദേശിക്കുന്നത്.

തിരുവനന്തപുരം: പാസ്‌വേഡുകൾ അല്ലെങ്കിൽ ക്രെഡൻഷ്യലുകൾ എവിടേയും സേവ് ചെയ്യരുതെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. പലപ്പോഴും ലോഗിൻ ക്രെഡൻഷ്യലുകളും പാസ്‌വേഡുകളും സേവ് ചെയ്യാൻ ബ്രൗസറുകളും അപ്ലിക്കേഷനും ആവശ്യപ്പെടാറുണ്ട്. ഇത് അടുത്ത തവണ ലോഗിൻ ചെയ്യുന്നത് എളുപ്പത്തിലാക്കും. എങ്കിലും ഇത് ഒരിക്കലും സുരക്ഷിതമായ കാര്യമല്ലെന്നാണ് പൊലീസ് നിര്‍ദേശിക്കുന്നത്. 

കാരണം നിങ്ങളുടെ ഫോൺ നഷ്‌ടപ്പെടുകയോ അല്ലെങ്കിൽ ലാപ്‌ടോപ്പ് പോലെ നിങ്ങൾ ബാങ്കിംഗ് സൈറ്റിലേക്ക് ലോഗിൻ ചെയ്യാൻ ഉപയോഗിക്കുന്ന ഉപകരണങ്ങൾ മറ്റൊരാളുടെ കൈകളിൽ അകപ്പെടുകയോ ആണെകിൽ, അവർക്ക് നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് ഇടപാടുകൾ നടത്താനും അത് ദുരുപയോഗം ചെയ്യാനും കഴിയും. ബ്രൗസറുകളിലെ സെറ്റിങ്സിൽ സേവ് പാസ്സ്‌വേർഡ് ഓപ്ഷൻ ഡിസേബിൾ ചെയ്യുന്നതാണ് അഭികാമ്യം.

ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം (GOLDEN HOUR) തന്നെ വിവരം 1930 എന്ന നമ്പറിൽ സൈബർ പൊലീസിനെ അറിയിക്കുക. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www.cybercrime.gov. in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്.

വൈദ്യുതി ബില്ലിൽ 35 ശതമാനം വരെ ലാഭം വേണോ; ചെയ്യേണ്ടത് ഇത്ര മാത്രം, നിർദേശവുമായി കെഎസ്ഇബി

അന്തിക്കാട്ടെ ചായക്കടയിൽ കണ്ടയാൾ, സിപിഒ അനൂപിന് തോന്നിയ ചെറിയൊരു സംശയം; കുടുങ്ങിയത് പിടികിട്ടാപ്പുള്ളി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം