Asianet News MalayalamAsianet News Malayalam

ഇടുക്കി വീണ്ടും ആശങ്കയിൽ, ഭൂമി വിണ്ടുകീറൽ ഭീതിയിൽ കുടുംബങ്ങൾ

ഈ ഭാഗത്ത് ഏകദേശം 700 മീറ്റർ ദൂരത്തിൽ ഭൂമി വിണ്ട് കീറിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയിൽ ഈ വിള്ളലുകളിലേക്ക് വെള്ളം ഇറങ്ങി ഭൂമി വീണ്ടും അകന്ന് മാറി.

soil piping in idukki poomala
Author
Idukki, First Published Aug 16, 2020, 1:21 PM IST

ഇടുക്കി: കനത്ത മഴയ്ക്ക് പിന്നാലെ ഇടുക്കി പൂമാലയിൽ വീണ്ടും ഭൂമി വിണ്ടുകീറുന്നു. 2018ലെ പ്രളയത്തിന് പിന്നാലെ സോയിൽ പൈപ്പിംഗ് ഉണ്ടായ മേഖലയിലാണ് വീണ്ടും ഭൂമി അകന്ന് മാറുന്നത്. ഇതോടെ ഭീതിയിലാണ് ഇവിടെയുള്ള 18 കുടുംബങ്ങൾ. 2018ലെ പ്രളയത്തിന് പിന്നാലെ പൂമാല കൂവക്കണ്ടെത്ത ഭൂമി വിവിധ ഇടങ്ങിൽ വിണ്ട് കീറിയിരുന്നു.

കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയിൽ ഈ വിള്ളലുകളിലേക്ക് വെള്ളം ഇറങ്ങി ഭൂമി വീണ്ടും അകന്ന് മാറി. ഈ ഭാഗത്ത് ഏകദേശം 700 മീറ്റർ ദൂരത്തിൽ ഭൂമി വിണ്ട് കീറിയിട്ടുണ്ട്. സമീപത്തെ മലയിലെ വെള്ളം കൂടി ഈ ഭാഗത്തേക്ക് വരുന്നതിനാൽ അടുത്ത മഴയിൽ മണ്ണിടിച്ചിലുണ്ടാകുമോ എന്നാണ് നാട്ടുകാരുടെ ആശങ്ക. സോയിൽ പൈപ്പിംഗ് ഉണ്ടായ മേഖലയിലെ 18 കുടുംബങ്ങൾ പുനരധിവാസത്തിനായി സർക്കാരിന് അപേക്ഷ നൽകിയിട്ട് രണ്ട് വർഷമായി. മഴ വീണ്ടും കനത്ത് ദുരന്തമുണ്ടാകുന്നതിന് മുന്പ് അപേക്ഷയിൽ നടപടി എടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 

Follow Us:
Download App:
  • android
  • ios