തിരുവനന്തപുരം: കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ സോളാ‍ർ കേസിലെ പ്രതിയുടെ രഹസ്യമൊഴി. സെക്രട്ടറിയേറ്റിന് മുന്നിലെ യുഡിഎഫ് ധർണ ഉദ്ഘാടനം ചെയ്ത് നടത്തിയ പരാമർശത്തിലാണ് രഹസ്യമൊഴി. സ്ത്രീകളെ മോശമായി പരാമർശിച്ചതിന് കൻറോൺമെന്‍റ് വനിതാ സ്റ്റേഷനിൽ മുല്ലപ്പള്ളിക്കെതിരെ കേസെടുത്തിരുന്നു. സോളാ‍ർ കേസിലെ പ്രതിയുടെ പരാതിയിലാണ് കേസെടുത്തത്. പൊലീസിൻറെ ആവശ്യപ്രകാരം ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് മൊഴി നൽകിയത്.