തനിക്കെതിരായ ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന ഗണേഷ് കുമാർ എംഎൽഎയുടെ ഹർജി വിധി പറയാൻ മാറ്റി
കൊല്ലം: സോളാർ കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസിൽ കൊട്ടാരക്കര കോടതിയിലെ തുടർ നടപടികൾക്കുള്ള സ്റ്റേ ഹൈക്കോടതി നീക്കി. കേസിൽ ഗണേഷ് കുമാർ ഉടൻ നേരിട്ട് കോടതിയിൽ ഹാജരാകേണ്ടതില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. പത്ത് ദിവസം വരെ നേരിട്ട് ഹാജരാകേണ്ടെന്നാണ് ഹൈക്കോടതി നിർദ്ദേശിച്ചിരിക്കുന്നത്. പരാതിക്കാരിയുടെ കത്ത് വ്യാജമല്ലെന്ന് കെബി ഗണേഷ് കുമാർ എംഎൽഎ ഹൈക്കോടതിയിൽ വാദിച്ചു. തനിക്കെതിരായ ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന ഗണേഷ് കുമാർ എംഎൽഎയുടെ ഹർജി വിധി പറയാൻ മാറ്റി.
