സരിതയെ അറസ്റ്റ് ചെയ്യരുതെന്ന ഹൈക്കോടതി വിധി പരിഗണിച്ചാണ് നടപടി വിധി പറയുന്നത് അടുത്ത മാസം 23 ലേക്ക് മാറ്റിയത്
കോഴിക്കോട്: കോഴിക്കോട് സ്വദേശി അബ്ദുൾ മജീദിനെ വഞ്ചിച്ചതുമായി ബന്ധപ്പെട്ട സോളാർ കേസിൽ വിധി മാർച്ച് 23 ന്. കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വിധി പറയുന്നത് മാർച്ച് 23 ലേക്ക് മാറ്റിയത്. അബ്ദുള്‍ മജീദിൽ നിന്ന് 4270000 രൂപ സോളാര്‍ പാനല്‍ സ്ഥാപിക്കാന്‍ വേണ്ടി സരിത എസ് നായരും ബിജു രാധാകൃഷ്ണനും ചേർന്ന് വാങ്ങി വഞ്ചിച്ചെന്നാണ് കേസ്. ഈ കേസിൽ ഇന്നും സരിത എസ് നായർ കോടതിയിൽ ഹാജരായില്ല. കേസിലെ ഒന്നും മൂന്നും പ്രതികളായ ബിജു രാധാകൃഷ്ണനും മണിമോനും ഹാജരായി. സരിതയെ അറസ്റ്റ് ചെയ്യരുതെന്ന ഹൈക്കോടതി വിധി പരിഗണിച്ചാണ് നടപടി വിധി പറയുന്നത് അടുത്ത മാസം 23 ലേക്ക് മാറ്റിയത്.
