നേരിട്ട് ഹാജരാകണമെന്ന സമൻസിനെതിരെ കെ ബി ഗണേഷ്‌ കുമാർ നൽകിയ ഹർജി പരിഗണിച്ചാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ സ്റ്റേ അനുവദിച്ചത്.

കൊല്ലം: സോളാർ പീഡനക്കേസിന് പിന്നിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നേരിട്ട് ഹാജരാകണമെന്ന കൊട്ടാരക്കര മജിസ്ട്രേറ്റ് കോടതി ഉത്തരവിൽ പത്തനാപുരം എംഎൽഎ കെ ബി ഗണേഷ്‌ കുമാറിന് ആശ്വാസം. മജിസ്ട്രേറ്റ് കോടതി ഉത്തരവ് ഒക്ടോബർ 16 വരെ കേരള ഹൈക്കോടതി സ്റ്റേ ചെയ്തു. കേസ് ഒക്ടോബർ 16 ന് കോടതി വീണ്ടും പരിഗണിക്കും. കേസിൽ ഒക്ടോബർ 18 ന് നേരിട്ട് ഹാജരാകണമെന്നാണ് കൊട്ടാരക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്. നേരിട്ട് ഹാജരാകണമെന്ന സമൻസിനെതിരെ കെ ബി ഗണേഷ്‌ കുമാർ നൽകിയ ഹർജി പരിഗണിച്ചാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ സ്റ്റേ അനുവദിച്ചത്.