5.2 എക്കര്‍ സ്ഥലത്തായി നിര്‍മ്മിച്ച പ്ലാന്റില്‍ 5418 സോളാര്‍ പാനലുകളും, രണ്ട് 11 കെ.വി ട്രാന്‍സ്‌ഫോര്‍മറുകളും, എച്ച്.ടി, എല്‍.ടി സംവിധാനങ്ങളും കെല്‍ട്രോണ്‍ സ്ഥാപിച്ചിട്ടുണ്ട്.

കൊച്ചി: നാവികസേനക്കായി കെല്‍ട്രോണ്‍ കണ്‍ട്രോള്‍സ് നിര്‍മ്മിച്ച സോളാര്‍ വൈദ്യുത നിലയം ഉദ്ഘാടനം ചെയ്ത് മന്ത്രി പി രാജീവ്. ആലുവയിലെ നാവിക പ്രതിരോധ ഉപകരണ സംഭരണശാലയുടെ സ്ഥലത്താണ് രണ്ട് മെഗാവാട്ട് ശേഷിയുള്ള പുതിയ സൗരോര്‍ജ്ജ വൈദ്യുത നിലയം സ്ഥാപിച്ചിരിക്കുന്നത്. 5.2 എക്കര്‍ സ്ഥലത്തായി നിര്‍മ്മിച്ച പ്ലാന്റില്‍ 5418 സോളാര്‍ പാനലുകളും, രണ്ട് 11 കെ.വി ട്രാന്‍സ്‌ഫോര്‍മറുകളും, എച്ച്.ടി, എല്‍.ടി സംവിധാനങ്ങളും കെല്‍ട്രോണ്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. 

മന്ത്രി പി രാജീവിന്റെ കുറിപ്പ്: ഇന്ത്യയുടെ നാവികസേനക്കായി കെല്‍ട്രോണ്‍ കണ്‍ട്രോള്‍സ് നിര്‍മ്മിച്ച സോളാര്‍ വൈദ്യുതനിലയം ഉദ്ഘാടനം ചെയ്തു. സേനയ്ക്ക് കീഴിലുള്ള ആലുവയിലെ നാവിക പ്രതിരോധ ഉപകരണ സംഭരണശാലയുടെ സ്ഥലത്താണ് 2 മെഗാവാട്ട് ശേഷിയുള്ള പുതിയ സൗരോര്‍ജ്ജ വൈദ്യുത നിലയം സ്ഥാപിച്ചിരിക്കുന്നത്. സോളാര്‍ പ്ലാന്റ് പ്രവര്‍ത്തന സജ്ജമാക്കുന്നതിനായി 15.2 കോടി രൂപയുടെ ഓര്‍ഡറാണ് കെല്‍ട്രോണിന് ലഭിച്ചത്. 5.2 എക്കര്‍ സ്ഥലത്തായി നിര്‍മ്മിച്ച പ്ലാന്റില്‍ 5418 സോളാര്‍ പാനലുകളും, രണ്ട് 11 കെ.വി ട്രാന്‍സ്‌ഫോര്‍മറുകളും, എച്ച്.ടി, എല്‍.ടി സംവിധാനങ്ങളും കെല്‍ട്രോണ്‍ സ്ഥാപിച്ചിട്ടുണ്ട്. കെ.എസ്.ഇ.ബി ഇതിനായി പ്രത്യേക പവര്‍ലൈനും സ്ഥാപിക്കുകയുണ്ടായി. പ്രവര്‍ത്തന നിരീക്ഷണത്തിനായി സ്‌കാഡാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. കെല്‍ട്രോണ്‍ നടപ്പിലാക്കിയ ഈ പദ്ധതിയിലൂടെ പ്രതിവര്‍ഷം 25 ലക്ഷത്തിലധികം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ സാധിക്കുന്നതാണ്. 

ഘോഷയാത്രയ്ക്ക് നേരെ മലിന ജലമൊഴിച്ചു, സംഘര്‍ഷാവസ്ഥ; അഞ്ച് പേര്‍ക്കെതിരെ കേസ്

YouTube video player