ദില്ലി: ലോകസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച മുതിർന്ന നേതാക്കൾ അടക്കം ഉള്ളവർ ദില്ലി നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരരംഗത്തുണ്ടാകണം എന്ന് കോൺഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധി നിര്‍ദേശിച്ചു. അജയ് മാക്കൻ, അരവിന്ദ് സിങ് ലൗലി ഉൾപ്പടെ ഉള്ള മുതിർന്ന നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിൽ ആണ് സോണിയ ഗാന്ധി ഇക്കാര്യം ആവശ്യപ്പെട്ടത്.

​ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിലെ കോൺ​ഗ്രസ് സ്ഥാനാർത്ഥികളെക്കുറിച്ചും കൂടിക്കാഴ്ചയിൽ ചർച്ചയായി. കോൺ​ഗ്രസ് സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക ജനുവരി 14-ന് മുൻപ് പുറത്തു വിടും എന്നാണ് പ്രതീക്ഷിക്കുന്നത്. ആം ആദ്മി പാർട്ടി സ്ഥാനാർത്ഥികളുടെ പട്ടികയും ജനുവരി 14-ന് മുൻപ് പുറത്തു വിടും. ബിജെപി സ്ഥാനാർത്ഥികളുടെ പട്ടിക ജനുവരി മൂന്നാം വാരം പുറത്തുവിടും എന്നാണ് പ്രതീക്ഷിക്കുന്നത്.