Asianet News MalayalamAsianet News Malayalam

വീടടച്ച് സൂരജിന്റെ അച്ഛനും അമ്മയും സഹോദരിയും; പൈശാചിക സംഭവമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ

പിന്നാലെ കുറ്റം വായിച്ചു കേൾപ്പിച്ചപ്പോൾ അവസാനമായി ഒന്നും പറയാനില്ലെന്ന് പ്രതി പറഞ്ഞു. എന്നാൽ പ്രോസിക്യൂഷന്റെ ആരോപണങ്ങളെ എതിർത്ത പ്രതിഭാഗം ഇത് അപൂർവങ്ങളിൽ അപൂർവമായ കേസെന്ന് പറയാൻ കഴിയില്ലെന്ന് വാദിച്ചു

Sooraj family didnt respond to verdict Prosecution demands death penalty
Author
Kollam, First Published Oct 11, 2021, 1:40 PM IST

കൊല്ലി: ഉത്ര കേസിൽ പ്രതി സൂരജ് കുറ്റക്കാരനെന്ന വിധി പുറത്തുവന്നതിൽ പ്രതികരിക്കാതെ സൂരജിന്റെ വീട്ടുകാർ. വിധി പുറത്തുവന്നതിന് പിന്നാലെ സൂരജിന്റെ അച്ഛൻ സുരേന്ദ്രനും അമ്മ രേണുകയും സഹോദരി സൂര്യയും വാതിലടച്ച് വീട്ടിനകത്തിരുന്നു. അതേസമയം വിധി പ്രഖ്യാപനത്തിന്റെ തൊട്ടുമുൻപിലും സൂരജിനെതിരെ വധശിക്ഷ ആവശ്യപ്പെടുകയായിരുന്നു പ്രോസിക്യൂഷൻ.

സമൂഹത്തിന് കൃത്യമായ സന്ദേശം നൽകുന്ന വിധിയായിരിക്കണം ഉണ്ടാകേണ്ടതെന്ന് പ്രോസിക്യൂഷൻ ഇന്ന് കോടതിയിൽ ആവശ്യപ്പെട്ടു. വധശിക്ഷ നൽകാവുന്ന അപൂർവങ്ങളിൽ അപൂർവമായ കേസാണിത്. വിചിത്രവും ചൈശികകവുമാണ് സംഭവം. സ്വന്തം ഭാര്യ ഐസിയുവിൽ വേദന കൊണ്ട് പുളയുമ്പോൾ മറ്റൊരു കൊലപാതകത്തിന് പ്രതി സൂരജ് ആസൂത്രണം നടത്തിയെന്നും പ്രോസിക്യൂഷൻ പറഞ്ഞു.

ഉത്ര കേസ്: വാദി ഭാഗവും പ്രതിഭാഗവും ഉന്നയിച്ച വാദങ്ങൾ; കോടതിമുറിയിൽ നടന്ന വാക്പോര് ഇങ്ങനെ

പിന്നാലെ കുറ്റം വായിച്ചു കേൾപ്പിച്ചപ്പോൾ അവസാനമായി ഒന്നും പറയാനില്ലെന്ന് പ്രതി പറഞ്ഞു. എന്നാൽ പ്രോസിക്യൂഷന്റെ ആരോപണങ്ങളെ എതിർത്ത പ്രതിഭാഗം ഇത് അപൂർവങ്ങളിൽ അപൂർവമായ കേസെന്ന് പറയാൻ കഴിയില്ലെന്ന് വാദിച്ചു. ഉത്രയുടേത് കൊലപാതകം അല്ലെന്നും പ്രതിഭാഗം ആവർത്തിച്ചു. ഇത് തള്ളിക്കൊണ്ടാണ് സൂരജ് കുറ്റക്കാരനാണെന്ന് കോടതി പറഞ്ഞത്.

Follow Us:
Download App:
  • android
  • ios