കലാ കൂട്ടായ്മ സൂര്യയുടെ അമരക്കാരനായ സൂര്യ കൃഷ്ണമൂർത്തി സം​ഗീത നാടക അക്കാദമി മുൻ ചെയർമാനാണ്. 78ാം വയസിലാണ് അന്ത്യം

തിരുവനന്തപുരം: സൂര്യ കൃഷ്ണമൂർത്തി വിടവാങ്ങി. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 78 വയസായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ സാംസ്കാരിക കലാമേളയായ സൂര്യ ഫെസ്റ്റിലൂടെ വിശ്വപ്രതിഭകൾക്കായി കേരളത്തിൽ അരങ്ങൊരുക്കിയ വ്യക്തിത്വമാണ് വിടപറഞ്ഞത്. ഒക്ടോബർ 1 ന് സൂര്യ മേളയുടെ 49 ആം എഡിഷൻ തുടങ്ങനിരിക്കെ ആണ് അന്ത്യം. അരനൂറ്റാണ്ടോളം കേരളത്തിലെ സാംസ്കാരിക രംഗത്ത് നിറസാന്നിധ്യമായിരുന്ന സൂര്യ കൃഷ്ണമൂർത്തി സംഗീത നാടക അക്കാദമി ചെയർമാനായും പ്രവ‍ത്തിച്ചിട്ടുണ്ട്.'കേരള പ്രഭാ' പുരസ്കാരം നേടിയിട്ടുണ്ട്. തമിഴ്നാട് സർക്കാരിന്റെ 'കലൈമാമണി' പുരസ്കാരവും ലഭിച്ചിട്ടുണ്ട്. മൃതദേഹം തൈക്കാട്ടെ വീട്ടിലെത്തിക്കും. നാളെ രാവിലെ 7 മുതൽ വീട്ടിൽ പൊതുദർശനം. വൈകീട്ട് ശാന്തി കവാടത്തിലാകും സംസ്കാരം.

ശാസ്ത്രത്തിന്റെയും കലയുടെയും സുന്ദര സമന്വയമായിരുന്നു സൂര്യ കൃഷ്ണമൂർത്തിയുടെ ജീവിതമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ അനുസ്മരിച്ചു. സർഗാത്മക കാലഘട്ടത്തിന്റെ വിടവാങ്ങലെന്ന് എന്ന് സാംസ്കാരിക മന്ത്രി പി സി വിഷ്ണുനാഥ് പറഞ്ഞു. സൂര്യ കൃഷ്ണമൂർത്തിയുടെ വിയോഗം സാംസ്കാരിക കേരളത്തിന് നികത്താനാവാത്ത നഷ്ടം എന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അനുസ്മരിച്ചു.