ആലുവയിൽ  പെൺവാണിഭ സംഘം പിടിയിലായി.ഏഴ് സ്ത്രീകളും അഞ്ച് പുരുഷന്മാരും അടക്കം 12 പേരെയാണ് ആലുവ ദേശീയപാത ബൈപ്പാസിന് സമീപത്തെ ഹോട്ടലിൽ നിന്നും പിടികൂടിയത്.

കൊച്ചി: എറണാകുളം ആലുവയിൽ പെൺവാണിഭ സംഘം പിടിയിലായി. ഏഴ് സ്ത്രീകളും അഞ്ച് പുരുഷന്മാരും അടക്കം 12 പേരെയാണ് ആലുവ ദേശീയപാത ബൈപ്പാസിന് സമീപത്തെ ഹോട്ടലിൽ നിന്നും റൂറൽ എസ് പിയുടെ ഡാൻസാഫ് സംഘം അറസ്റ്റ് ചെയ്തത്. റൂറൽ എസ്.പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. ഇവരുടെ മൊബെൽ ഫോണുകൾ, മദ്യം , ചെറിയ അളവിൽ ലഹരിമരുന്ന് എന്നിവയും പൊലീസ് പിടികൂടി. ഹോട്ടൽ കേന്ദ്രീകരിച്ച് അനാശാസ്യ പ്രവര്‍ത്തനം നടത്തിയ വലിയ സംഘമാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. മുറികളില്‍ നടത്തിയ പരിശോധനയിലാണ് മദ്യവും ലഹരിമരുന്നും കണ്ടെത്തിയത്. പിടിയിലായ അഞ്ച് പുരുഷന്മാരിൽ മൂന്നു പേര്‍ ഇടപാടുകാരും രണ്ടു പേര്‍ നടത്തിപ്പുകാരുമാണ്.

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ പാത്രം കൊണ്ടുപോയത് നിധിപോലെ സൂക്ഷിക്കാൻ; ഗണേഷ് ജായെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

മലപ്പുറം ഹായത്ത് ഹോമിൽ നിന്ന് കാണാതായ മൂന്ന് പെണ്‍കുട്ടികളെ കോഴിക്കോട് ബീച്ചിൽ നിന്ന് കണ്ടെത്തി

Asianet News Live | By-Election | ഏഷ്യാനെറ്റ് ന്യൂസ് | PP Divya | Naveen Babu | Malayalam News Live