Asianet News MalayalamAsianet News Malayalam

എഡിജിപിക്കെതിരായ എസ്‍പിയുടെ ആരോപണം; നിർണായക നീക്കവുമായി ആഭ്യന്തര വകുപ്പ്, വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിടും

പിവി അന്‍വര്‍ എംഎല്‍എയുമായുള്ള എസ്പി സുജിത്ത് കുമാറിന്‍റെ ശബ്ദ സന്ദേശം പുറത്ത് വന്നതിന് പിന്നാലെ എഡിജിപിക്കും സുജിത്തിനുമെതിരെ ഡിജിപിക്ക് പരാതികള്‍ ലഭിച്ചിട്ടുണ്ട്

sp sujith das against adgp mr ajithkumar Department of Home Affairs to conduct departmental inquiry
Author
First Published Aug 31, 2024, 9:35 AM IST | Last Updated Aug 31, 2024, 12:05 PM IST

തിരുവനന്തപുരം:എഡിജിപി എംആര്‍ അജിത്ത് കുമാറിനെതിരായ എസ്‍പിയുടെ ആരോപണത്തിൽ വകുപ്പ് തല അന്വേഷണം നടത്താൻ ആഭ്യന്തര വകുപ്പ്. എസ്‍പി സുജിത്ത് ദാസിനെതിരെയും അന്വേഷണം ഉണ്ടാകും. അന്വേഷണം ആവശ്യപ്പെട്ട് എഡിജിപി എംആര്‍ അജിത്ത് കുമാര്‍ ഡിജിപിക്ക് കത്ത് നല്‍കിയേക്കും. പിവി അന്‍വര്‍ എംഎല്‍എയുമായുള്ള എസ്പി സുജിത്ത് ദാസിന്‍റെ ശബ്ദ സന്ദേശം പുറത്ത് വന്നതിന് പിന്നാലെ എഡിജിപിക്കും സുജിത്തിനുമെതിരെ ഡിജിപിക്ക് പരാതികള്‍ ലഭിച്ചിട്ടുണ്ട്. അതേസമയം, വിവാദങ്ങള്‍ക്ക് പിന്നാലെ എഡിജിപിയെ കാണാൻ ശ്രമിച്ച എസ്‍പി സുജിത്തിന് അനുമതി നല്‍കിയിട്ടില്ല. എഡിജിപി എംആര്‍ അജിത്ത് കുമാറിന്‍റെ ഓഫീസില്‍ ഇന്നലെ സുജിത് ദാസ് എത്തിയെങ്കിലും അനുവാദം നല്‍കിയില്ല. 

അതേസമയം, വിവാദ സംഭാഷണത്തില്‍ എസ്‍പി സുജിത്ത് ദാസിനെതിരെ നടപടിക്കാണ് സാധ്യത. പത്തനംതിട്ട എസ്‍പി സ്ഥാനത്ത് നിന്ന് ഇന്ന് തന്നെ മാറ്റാനും സാധ്യതയുണ്ട്.സംസ്ഥാന സമിതി യോഗതിന് ശേഷം മുഖ്യമന്ത്രി ഇക്കാര്യത്തിൽ തീരുമാനമെടുക്കും. എഡിജിപി എംആര്‍ അജിത്ത് കുമാര്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കുമെതിരെ നടപടി ആവശ്യപ്പെട്ട് പരാതി നല്‍കിയിട്ടുണ്ട്. 

അജിത് കുമാറിനെതിരെ പിവി അൻവർ എംഎല്‍എയോട് ഗുരുതര ആരോപണങ്ങൾ എസ്‍പി പറയുന്ന ശബ്ദരേഖ പുറത്ത് വന്നിരുന്നു. അതേസമയം, പിവി അന്‍വറും മലപ്പുറം എസ്‍പിയും തമ്മിലുള്ള പ്രശ്നത്തില്‍ പിവി അന്‍വറിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കുന്ന കാര്യത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കിടയിലും അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. തിങ്കളാഴ്ച മുഖ്യമന്ത്രി അസോസിയേഷൻ പ്രതിനിധികൾക്ക് കാണാൻ സമയം അനുവദിച്ചിരുന്നു. സുജിത് ദാസിൻ്റെ ശബ്ദരേഖ പുറത്ത് വന്നതിനാൽ പരാതി നല്‍കേണ്ടെന്ന നിലപാടിലാണ് ഭൂരിപക്ഷം ഐപിഎസ് ഉദ്യോഗസ്ഥരും.


എഡിജിപി എംആര്‍ അജിത്ത് കുമാറിനും  പത്തനംതിട്ട എസ്‍പി സുജിത്ത് ദാസിനുമെതിരെ നേരത്തെ തന്നെ പിവി അന്‍വര്‍ എംഎല്‍എ ഗുരുതര ആരോപണം ഉന്നയിച്ചിരുന്നു. സുജിത്ത് മലപ്പുറം എസ്പിയായിരുന്നപ്പോഴുണ്ടായ മരം മുറി സംബന്ധിച്ചുള്ള പരാതിയും പിവി അന്‍വര്‍ നല്‍കിയിരുന്നു. എഡിജിപി എം.ആർ അജിത്ത് കുമാർ, പത്തനംതിട്ട എസ്.പി സുജിത്ത് ദാസ് എന്നിവർക്കെതിരെ വലിയ സാമ്പത്തിക ആരോപണമാണ് അൻവർ ഉയർത്തിയത്.

ഗുരുതര ആരോപണമാണ് പിവി അൻവര്‍ എംഎല്‍എ നടത്തിയത്. ഇതിലും വകുപ്പ് തല നടപടിക്ക് സാധ്യതയുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഭരണപക്ഷ എംഎൽഎയുടെ പരസ്യമായ അഴിമതി ആരോപണം സർക്കാരിനെ പ്രത്യേകിച്ച് ആഭ്യന്തര വകുപ്പിനെ വല്ലാതെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. സിപിഎം ജില്ലാ നേതൃത്വം അൻവറിനെ വിളിച്ചുവരുത്തി സംസാരിച്ചെങ്കിലും പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കൂടുതൽ ആരോപണങ്ങൾ ഉന്നയിക്കുകയാണ് പിവി അന്‍വര്‍ എംഎല്‍എ.

സംവിധായകൻ രഞ്ജിത്തിനെതിരെ വീണ്ടും കേസ്; യുവാവിന്‍റെ പരാതിയിൽ ലൈംഗികാതിക്രമത്തിന് പൊലീസ് കേസെടുത്തു

 

Latest Videos
Follow Us:
Download App:
  • android
  • ios