ഫ്ലോറിഡ: ഏഷ്യാനെറ്റ്‌ ന്യൂസിന്റെ സ്പേസ് സല്യൂട്ട് സംഘം അമേരിക്കയിലെ ഫ്ലോറിഡയിലുള്ള കെന്നഡി സ്പേസ് സെൻററിലെത്തി. സ്പേസ് സല്യൂട്ട് സംഘത്തോട്‌ നാസയുടെ ബഹിരാകാശ രംഗത്തെ പ്രവർത്തനങ്ങൾ നാസ പ്രതിനിധികൾ വിശദീകരിച്ചു. നാസയുടെ ഏറ്റവും പ്രധാനപ്പെട്ട സ്പേസ് ഷട്ടിലായ അറ്റ്ലാന്റിസിനെ അടുത്ത് കാണാനും കുട്ടി ശാസ്ത്രജ്ഞർക്ക് അവസരം ലഭിച്ചു'

പുതിയ ആശയങ്ങളൂം പരീക്ഷണങ്ങളും അവതരിപ്പിച്ച് യംഗ് സയന്റിസ്റ്റ് ജേതാക്കളായവർക്ക് നാസ ഒരു അത്ഭുത ലോകമായിരുന്നു. ബഹിരാകാശ പര്യവേക്ഷണത്തിലൂടെയും പുതിയ പദ്ധതികളിലൂടെയും എന്നും ലോകത്തെ വിസ്മയിപ്പിച്ച നാസയുടെ പുതിയ ആശയങ്ങൾ കേരളത്തിൽ നിന്നെത്തിയ കുട്ടി ശാസ്ത്രജ്ഞന്മാർ ആകാംക്ഷയോടെയാണ് കേട്ടത്. 

ബഹിരാകാശ ടൂറിസം പദ്ധതിയുമായി മുന്നേറുന്ന നാസ, രാജ്യാന്തര സപേസ് സെന്റർ വരെ വിനോദ സഞ്ചാരികൾക്ക് തുറന്നുകൊടുക്കുകയാണ്. ബഹിരാകാശ പര്യവേക്ഷണത്തിൽ നാസയുടെ അഭിമാനമായ അറ്റ്ലാന്റിസാണ് കെന്നഡി സ്പേസ് സെന്ററിലെ പ്രധാന ആകർഷണം. 4848 തവണ ഭൂമിയെ വലം വച്ച അറ്റ്ലാന്റിസിനെ വലം വെച്ച അറ്റ്ലാന്റിസിനെ തൊട്ടരുകിൽ കാണാൻ കഴിഞ്ഞതിന്റെ ആവേശത്തിലായിരുന്നു യുവ ശാസ്ത്ര സംഘം

നാസയിലെ ബഹിരാകാശ സഞ്ചാരികളിൽ പ്രമുഖനായ ജി.ഒ.ക്രിംഗ്ടണുമായി മുഖാമുഖം സംസാരിക്കാനുള്ള അവസരവും ഇതോടൊപ്പം ലഭിച്ചു. ബഹിരാകാശ ഗവേഷണ മേഖലയിൽ നാസയുടേയും അമേരിക്കയുടേയും വളർച്ചയും സ്വാധീനവും വ്യക്തമാക്കുന്നതാണ് നാസയിലെ കാഴ്ചകൾ.