ദില്ലി: പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തിന് മുന്നോടിയായി സ്പീക്കര്‍ ഓം ബിര്‍ള സര്‍വ്വകക്ഷി യോഗം വിളിച്ചുചേര്‍ത്തു. സമ്മേളനത്തിന്‍റെ സുഗമമായ നടത്തിപ്പിന് എല്ലാ കക്ഷികളും സഹകരിക്കണമെന്ന് യോഗത്തിൽ സ്പീക്കര്‍ അഭ്യര്‍ത്ഥിച്ചു.  സാമ്പത്തിക പ്രതിസന്ധി, തൊഴിലില്ലായ്‍മ, അന്വേഷണ ഏജൻസികളെ ദുരൂപയോഗം ചെയ്യൽ  തുടങ്ങിയ വിഷയങ്ങളിൽ ചര്‍ച്ച വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. 

ഇക്കാര്യത്തിൽ വലിയ പ്രതിഷേധം സര്‍ക്കാരിനെതിരെ ഉയര്‍ത്തിക്കൊണ്ടുവരാനാണ് കോണ്‍ഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ നീക്കം. പുതിയ പൗരത്വ രജിസ്റ്റര്‍ ബില്ല് ഈ സമ്മേളനകാലയളവിൽ കൊണ്ടുവരും. ദില്ലിയിലെ അനധികൃത കോളനികളെ നിയവിധേയമാക്കാനുള്ള ബില്ലും ഈ സമ്മേളനത്തിൽ കൊണ്ടുവരും. ഈമാസം 18 മുതൽ ഡിസംബര്‍ 13വരെയാണ് ശീതകാല സമ്മേളനം.