'ഞാൻ ആത്മഹത്യക്ക് ശ്രമിച്ചുവെന്നും കുടുംബം തകർന്ന് പോയെന്ന രീതിയിലും നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. ചില ആളുകൾ അത് ഏറ്റു പിടിച്ചു. ഞാനിവിടെ ഉണ്ടെന്ന് പറയേണ്ട രീതിയിലേക്ക് ചില മാധ്യമങ്ങളുടെ പ്രചാരണം എത്തിപ്പെട്ടു'.

തിരുവനന്തപുരം: താൻ ആത്മഹത്യക്ക് ശ്രമിച്ചുവെന്ന പ്രചാരണം തള്ളി സ്പീക്കർ ശ്രീരാമകൃഷ്ണൻ. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് സ്പീക്കറുടെ പ്രതികരണം. ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു എന്ന് വാർത്ത നൽകിയ ഓൺ ലൈൻ മാധ്യമ പ്രവർത്തകൻ നികൃഷ്ട ജീവി എന്നും സ്പീക്കർ വീഡിയോയിൽ പറഞ്ഞു. 

Add Asianetnews as a Preferred SourcegooglePreferred

'ഞാൻ ആത്മഹത്യക്ക് ശ്രമിച്ചുവെന്നും കുടുംബം തകർന്ന് പോയെന്ന രീതിയിലും നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. ചില ആളുകൾ അത് ഏറ്റു പിടിച്ചു. ഞാനിവിടെ ഉണ്ടെന്ന് പറയേണ്ട രീതിയിലേക്ക് ചില മാധ്യമങ്ങളുടെ പ്രചാരണം എത്തിപ്പെട്ടു. കുപ്രചരണങ്ങളെ തള്ളിക്കളയുകയാണ്. ഒരു ഏജൻസിയേയും പേടിയില്ല. ആത്‍മഹത്യ ചെയ്യാൻ മാത്രം ഭീരു അല്ല. ഏത് അന്വേഷണ ഏജൻസിക്ക് മുന്നിലും കാര്യങ്ങൾ വ്യക്തമാക്കാമെന്ന് നേരത്തെ പറഞ്ഞിട്ടുണ്ടെന്നും ശ്രീരാമകൃഷ്ണൻ ഫേസ് ബുക്ക് വീഡിയോയിലൂടെ പ്രതികരിച്ചു.