തിരുവനന്തപുരം: സഭാ സമ്മേളനത്തിനിടെയല്ല സന്ദീപിന്‍റെ കട ഉദ്ഘാടനത്തിന് പോയതെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍. വിവാദമായ കട ഉദ്ഘാടനത്തിന് പോയത് സഭാ സമ്മേളനത്തിന് ശേഷമെന്ന് സ്പീക്കര്‍ വിശദീകരിച്ചു. സഭ പിരിയുന്നതിന്റെ വീഡിയോ സഹിതം പുറത്തുവിട്ടാണ് വിശദീകരണം. 

2019 ഡിസംബര്‍ 31-നാണ് നെടുമങ്ങാട്ടുള്ള കാര്‍ബൺ ഡോക്ടര്‍ എന്ന സ്ഥാപനത്തിന്‍റെ ഉദ്ഘാടച്ചടങ്ങില്‍ സ്പീക്കര്‍ പങ്കെടുത്തത്. സ്വപ്ന സുരേഷ് സ്പീക്കര്‍ക്കൊപ്പം ചടങ്ങില്‍ പങ്കെടുക്കുന്നതിന്‍റെയും സൗഹൃദ അഭിവാദ്യം ചെയ്യുന്നതിന്‍റെയും ദൃശ്യങ്ങളാണ് പുറത്ത് വന്നത്. തന്നെ ഉദ്ഘാടനത്തിന് ക്ഷണിച്ചത് സ്വപ്നയാണെന്ന് സ്പീക്കര്‍ സമ്മതിച്ചു. പക്ഷെ ഇതിന്‍റെ പേരിലുള്ള വിവാദങ്ങൾ എല്ലാം സ്പീക്ക‌ർ തള്ളിക്കളയുകയും ചെയ്തിരുന്നു.

അതേസമയം, കാർബൺ ഡോക്ടര്‍ എന്ന സ്ഥാപനം ഉദ്ഘാടനം ചെയ്ത് സ്പീക്കറെ സിപിഐ നേതാവ് സ്ഥലം എംഎൽഎയും സിപിഐ നേതാവുമായ സി ദിവാകരൻ വിമർശിച്ചു. പി ശ്രീരാമകൃഷ്ണൻ പോകേണ്ടിയിരുന്നില്ലെന്ന് സി ദിവാകരൻ പറഞ്ഞു. സാധാരണ സ്പീക്കര്‍ ഒരു പരിപാടിക്ക് പോകുമ്പോൾ സ്ഥലം എംഎൽഎയെ വിവരം അറിയിക്കാറുണ്ട്. എന്നാൽ വിവാദ ഉദ്ഘാടനത്തിന്‍റെ കാര്യത്തിൽ അത് ഉണ്ടായില്ല. അറിഞ്ഞിരുന്നെങ്കിൽ പറഞ്ഞ് ഒഴിവാക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

Also Read:  വിവാദ ഉദ്ഘാടനം: സ്പീക്കര്‍ പോകേണ്ട കാര്യം ഉണ്ടായിരുന്നില്ലെന്ന് സ്ഥലം എംഎൽഎ സി ദിവാകരൻ