തിരുവനന്തപുരം: കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ലോക്ക്ഡൗൺ മൂലം സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ രംഗത്തുണ്ടായ പ്രശ്‌നങ്ങൾ പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കാൻ സർക്കാർ തീരുമാനിച്ചു. സമിതിയുടെ റിപ്പോർട്ട് അനുസരിച്ചാകും അക്കാദമിക് കലണ്ടറിലെ മാറ്റങ്ങൾ തീരുമാനിക്കുക.

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീൽ വിളിച്ചു ചേർത്ത, സർവ്വകലാശാല വൈസ് ചാൻസിലർമാരുടെ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമായത്. ഓൺലൈൻ ക്ലാസ്സുകൾ ശക്തമാക്കാനാണ് തീരുമാനം. ഗവേഷണ വിദ്യാർഥികൾക്ക്  പുസ്തകങ്ങൾ ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്നും സർക്കാർ അറിയിച്ചു. 

Read Also: കേരളത്തിന് വീണ്ടും ആശ്വാസം; ഇന്ന് ഒരു കൊവിഡ് കേസ് മാത്രം; രോഗബാധിതനായത് സമ്പര്‍ക്കം മൂലം...