Asianet News MalayalamAsianet News Malayalam

നിയമസഭാ സമ്മേളന തിയ്യതി, വാ‍ർഡ് വിഭജനം; പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന്

ഫെബ്രുവരി 7ന് സംസ്ഥാന ബജറ്റും അവതരിപ്പിക്കുന്ന വിധത്തിൽ സഭാ സമ്മേളനം വിളിച്ചുചേർക്കാനാകും സർക്കാർ ഗവർണ്ണറോട് ശുപാർശ ചെയ്യുക. 

special session of ministers
Author
Trivandrum, First Published Jan 20, 2020, 6:29 AM IST

തിരുവനന്തപുരം: നിയമസഭാ സമ്മേളന തിയ്യതി തീരുമാനിക്കാനും തദ്ദേശ വാ‍ർഡ് വിഭജനത്തിനുള്ള ബില്ലിന് അംഗീകാരം നൽകാനുമായി ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം ചേരും. രാവിലെ ഒൻപതിനാണ് യോഗം. 30ന് ഗവർണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാകും സഭാ സമ്മേളനം തുടങ്ങുക. ഫെബ്രുവരി 7ന് സംസ്ഥാന ബജറ്റും അവതരിപ്പിക്കുന്ന വിധത്തിൽ സഭാ സമ്മേളനം വിളിച്ചുചേർക്കാനാകും സർക്കാർ ഗവർണ്ണറോട് ശുപാർശ ചെയ്യുക. 

Read More:വാര്‍ഡ് വിഭജനം: ബില്ലുമായി സര്‍ക്കാര്‍ മുന്നോട്ട്, ഗവര്‍ണറുടെ അനുമതി വേണ്ടെന്ന് വിലയിരുത്തല്‍...

വാർഡ് വിഭജന ഓ‌ർഡിനൻസിൽ ഗവർണ്ണർ ഒപ്പിടാൻ വിസമ്മതിച്ചോടെയുള്ള പ്രതിസന്ധി മറികടക്കാനാണ് ബിൽ കൊണ്ടുവരുന്നത്. ബിൽ മന്ത്രിസഭ അംഗീകരിച്ചാലും നിയമസഭയിൽ അവതരിപ്പിക്കും മുമ്പ് ഗവർണ്ണർക്ക് റഫർ ചെയത് അറിയിക്കും. ഈ ഘട്ടത്തിൽ ഗവർണ്ണർ ഇടപെടില്ലെന്നാണ് സർക്കാർ കരുതുന്നത്. അതേ സമയം സഭ പാസ്സാക്കിയ ശേഷം അന്തിമ അംഗീകാരത്തിനായി അയക്കമ്പോൾ ഗവർണ്ണറുടെ ഇടപെടലിൽ സർക്കാറിന് ആശങ്കയുണ്ട്.

Read More: വാര്‍ഡ് വിഭജന തീരുമാനം ഇനിയും വൈകരുത്; സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ...

Read More: ദോശ ചുടും പോലെ ഓര്‍ഡിനൻസ് ഇറക്കാനാകില്ല,വാര്‍ഡ് വിഭജനത്തിനെതിരെ പ്രതിപക്ഷം കോടതിയിലേക്ക്...


 

Follow Us:
Download App:
  • android
  • ios