തിരുവനന്തപുരം: കൊങ്കൺ പാതയിലെ മണ്ണിടിച്ചിലിനെ തുടർന്ന് തീവണ്ടികൾ റദ്ദാക്കിയ സാഹചര്യത്തിൽ യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ട് പരിഹരിക്കാൻ സ്പെഷ്യൽ ട്രെയിനുകളുമായി റെയിൽവെ. തിരുവനന്തപുരം –മംഗളൂരു റൂട്ടിൽ ഇന്നും നാളെയുമായി നാല് സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തും.

തിരുവനന്തപുരത്ത് നിന്ന് ഇന്ന് രാത്രി 9.15നും, നാളെ വൈകീട്ട് 3.30നും മംഗളൂരുവിലേക്ക് സ്പെഷ്യൽ പാസ‍ഞ്ചർ ട്രെയിൻ സർവീസ് നടത്തും. ഇന്ന് രാത്രി 11.30നും നാളെ വൈകീട്ട് 5 മണിക്കും മംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്കുളള സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തും.