പടരുന്നത് സ്പൈക്   ഡിസിസെന്ന രോഗം . 160 കോടിയുടെ ചന്ദനമരങ്ങള്‍ മുറിച്ചുമാറ്റും..രോഗം ബാധിച്ച് നശിക്കുന്ന  മരങ്ങളുടെ എണ്ണം കൂടുന്നു.മറയൂരിലുള്ളത്  അന്‍പത്തി ഏഴായിരം  ചന്ദന മരങ്ങള്‍.

15 വര്‍ഷം മുന്‍പു തന്നെ മറയൂരിലെ ചന്ദന മരങ്ങള്‍ക്ക് സാൻഡൽ വുഡ് സ്പൈക്ക് ഡിസീസെന്ന രോഗമുണ്ട്. എന്നാല്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി രോഗം ബാധിച്ച് നശിക്കുന്ന മരങ്ങളുടെ എണ്ണം കൂടുകയാണ്. വൈറസിനെക്കാൾ സൂക്ഷ്മമായ ഫൈറ്റോ പ്ലാസ്മകളാണ് സ്പൈക്ക് ഡിസീസ് പരത്തുന്നത്. രോഗം ബാധിച്ചാല്‍ 2 വർഷത്തിനുള്ളിൽ ഇലകൾ ചുരുങ്ങി മുള്ളുകൾ പോലെയാകും...ശാഖകളുടെ വലുപ്പം കുറയും. വൈകാതെ മരം ഉണങ്ങിക്കരിഞ്ഞു പോകും. കഴിഞ്ഞ രണ്ടുവ്ര്‍ഷത്തിനിടെ ഇങ്ങനെ കേടുവന്ന രണ്ടായിരത്തോളം മരങ്ങൾ ഉടന്‍ വെട്ടിമാറ്റണമെന്ന് വനംവകുപ്പുദ്യോഗസ്ഥര്‍ സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഒരു മരം ശരാശരി 50 കിലോ എന്ന് കണക്കാക്കിയാൽ പോലും 160 കോടി രൂപയുടെ വന വിഭവമാണ് ഇതോടെ നഷ്ടമാവുക.മറയൂരില്‍ അന്‍പത്തിഏഴായിരം ചന്ദന മരങ്ങളാണ് ഇപ്പോഴുള്ളത്. ഈ മരങ്ങളെയെല്ലാം രോഗത്തില്‍ നിന്നും സംരക്ഷിക്കുകയാണ് നിലവില്‍ വനപാലകര്‍ നേരിടുന്ന വെല്ലുവിളി. ഇത് എങ്ങനെയെന്ന് തീരുമാനിക്കാന്‍ ഉടന്‍ വിദഗ്ധ സംഘം മറയൂരിലെത്തും.

Read also:'പുഷ്പ'മാരുടെ വിളയാട്ടം; നെടുങ്കണ്ടത്ത് നിന്ന് കടത്തിയത് ലക്ഷങ്ങൾ വിലമതിക്കുന്ന ചന്ദനമരങ്ങൾ