Asianet News MalayalamAsianet News Malayalam

സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി: കനിവ് തേടി ഒരു കുരുന്നുകൂടി, ചികിത്സക്ക് വേണ്ടത് 16 കോടി

ബെംഗളൂരുവില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനായ നാസറിന്റെയും ഭാര്യ ജസീനയുടെയും എല്ലാമെല്ലാമാണ് ഈ പെണ്‍കുരുന്ന്. ഈയിടെയാണ് അപൂര്‍വ രോഗമായ സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫിയാണ് തന്റെ മകളെ ബാധിച്ചതെന്ന് നാസര്‍ അറിഞ്ഞത്.
 

Spinal Muscular Atrophy: Four Month old girl seek help
Author
Kochi, First Published Jul 7, 2021, 5:18 PM IST

കൊച്ചി: സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി ബാധിച്ച ഒരു കുരുന്നുകൂടി സുമനസ്സുകളുടെ സഹായം തേടുന്നു. ലക്ഷദ്വീപ് സ്വദേശിയായ നാസര്‍- ജസീന ദമ്പതികളുടെ നാല് മാസം പ്രായമുള്ള മകളായ ഇശല്‍ മറിയത്തിനാണ് ചികിത്സക്കായി 16 കോടി രൂപ ഉടന്‍ കണ്ടെത്തേണ്ടത്. 

ബെംഗളൂരുവില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനായ നാസറിന്റെയും ഭാര്യ ജസീനയുടെയും എല്ലാമെല്ലാമാണ് ഈ പെണ്‍കുരുന്ന്. ഈയിടെയാണ് അപൂര്‍വ രോഗമായ സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫിയാണ് തന്റെ മകളെ ബാധിച്ചതെന്ന് നാസര്‍ അറിഞ്ഞത്. വൈകാതെ ചികിത്സ നല്‍കിയില്ലെങ്കില്‍ കുഞ്ഞ് രണ്ട് വയസ് പിന്നിടില്ലെന്നാണ് ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ അറിയിച്ചത്. ചികിത്സയ്ക്കായി വേണ്ടത് 16 കോടി രൂപയാണ്. നാസറിന്റെ സ്വപ്നങ്ങള്‍ക്കുമപ്പുറമാണ് ഈ തുക.

മുഹമ്മദിന് വേണ്ടി ദിവസങ്ങള്‍ കൊണ്ട് കോടികള്‍ സമാഹരിച്ച് നല്‍കിയ കേരളത്തിന്റെ കരുത്തിലാണ് നാസറിന്റെ ഇനിയുള്ള പ്രതീക്ഷ.

അക്കൗണ്ട് വിവരങ്ങൾ - NAZAR PK - 915010040427467 - AXIS BANK - HENNUR BRANCH - IFSC - UTIB0002179 GPAY - 8762464897

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios