കൊച്ചി: കൊവിഡ് പ്രതിരോധത്തിന് വേണ്ടി ഡാറ്റാ കൈമാറ്റം ചെയ്യാൻ സംസ്ഥാന സര്‍ക്കാര്‍ അമേരിക്കൻ കമ്പനിയായ സ്പ്രിംക്ലറുമായി ഉണ്ടാക്കിയ കരാറിൽ സ്വകാര്യതാ പോളിസി വ്യക്തമല്ലെന്ന് ഹര്‍ജിക്കാരൻ . നിലവിൽ അപ്‍ലോഡ് ചെയ്ത ഡാറ്റയെ കുറിച്ചാണ് പരാതിയെന്നും ഹര്‍ജിക്കാരൻ വാദിച്ചു. ഡാറ്റ മോഷണം നടന്നു എന്നത് പരാതിക്കാരൻ തന്നെ തെളിയിക്കേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും സാധാരണക്കാരന് ഇതെങ്ങനെ സാധ്യമാകുമെന്നുമാണ് ഹര്‍ജിക്കാരൻ കോടതിയിൽ ചോദിച്ചത്. 

27 ഏഴാം തീയതി ഡാറ്റ അപ്ലോഡ് ചെയ്ത സമയത്ത് കരാര്‍ നിലവിൽ  ഇല്ല എന്നും ഹർജിക്കാരൻ കോടതിയിൽ പറഞ്ഞു. മുൻകൂട്ടി ഇതിനെ പറ്റി പേടിക്കേണ്ട കാര്യം ഉണ്ടോയെന്ന് ഹർജിക്കാരനോട് കോടതി ചോദിച്ചു. കേന്ദ്രത്തിന് വേണ്ടി അഡീഷണൽ സോളിസിറ്റര്‍ ജനറൽ നേരിട്ടാണ് കോടതിയിൽ ഹാജരായത്. 

കരാര്‍ ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹര്‍ജിയുടെ പകര്‍പ്പ് കിട്ടിയില്ലെന്നും ഹര്‍ജിയിൽ പറയുന്ന കാര്യങ്ങൾ  എന്താണെന്ന് വ്യക്തമാക്കാനും കോടതി ആവശ്യപ്പെട്ടു, കരാർ നിലവിൽ വന്നത് ഏപ്രിൽ 2ന് മാത്രമാണെന്നും കരാർ നിലവിൽ വരുന്നതിനു മുൻപ് ഡേറ്റ സ്പ്രിംക്ലര്‍ ശേഖരിച്ചെന്നും രമേശ് ചെന്നിത്തല വാദിച്ചു. 

ശേഖരിച്ച ഡാറ്റ എന്തിന് വേണ്ടി ഉപയോഗിക്കും എന്നുത് വ്യക്തമല്ല. കരാർ നൽകാൻ തീരുമാനം എടുത്തത് ആരാണെന്നും അറിയില്ലെന്ന് പ്രതിപക്ഷ നേതാവിന് വേണ്ടി അഭിഭാഷകൻ വാദിച്ചു.  വിവരങ്ങള്‍ ശേഖരിക്കുന്നതിനോടാണോ
വിവരങ്ങള്‍ ചോരുന്നതിനോടാണോ എതിര്‍പ്പ് എന്നായിരുന്നു ചെന്നിത്തലയുടെ അഭിഭാഷകനോട് കോടതിയുടെ ചോദ്യം. 
 ഇപ്പോഴും ഉള്ളത് അസാധാരണ സാഹചര്യം ആണെന്ന് കോടതി പറഞ്ഞു. 

വിവരങ്ങൾ കമ്പനി ശേഖരിക്കുന്നതിൽ ആണ് എതിർപ്പെന്ന് ചെന്നിത്തല . ഡാറ്റ കൈകാര്യം ചെയ്തത് ലാഘവത്തോടെ ആണോ എന്നത് മാത്രം ആണ് ചോദ്യം എന്ന്‌ കോടതി. ആശ വർക്കർമാർ മുഖേന ശേഖരിച്ച ഡാറ്റ സ്പ്രിംക്ലറിൽ അപ്‌ലോഡ് ചെയ്യുമ്പോൾ  കരാർ പോലും ഇല്ലായിരുന്നു  എന്ന് രമേശ്‌ ചെന്നിത്തല ഹൈക്കോടതിയിൽ പറഞ്ഞു. 

വ്യക്തിവിവരങ്ങളുടെ സ്വകാര്യത തന്നെയാണ് വലിയ പ്രശ്നമെന്നും കരാര്‍ റദ്ദാക്കാൻ കോടതി ഇടപെടണമെന്നും കെ സുരേന്ദ്രന്‍റെ അഭിഭാഷകനും കോടതിയിൽ ആവശ്യപ്പെട്ടു. 

ഡേറ്റ അനലിസ്റ് ആയ ബിനോഷ് അലക്സ്‌ സമര്‍പ്പിച്ച പൊതു താൽപര്യ ഹര്‍ജിയും കോടതിയുടെ പരിഗണനക്ക് വന്നു.  ഇപ്പോൾ കിട്ടിയ ഡാറ്റയിൽ നിന്ന് ഒരു രണ്ടാം ഘട്ട ഡാറ്റ  ഉണ്ടാക്കാൻ സാധ്യത ഉണ്ടെന്നും ഇത്തരത്തിൽ സെക്കൻഡറി ഡാറ്റ തയാറാക്കുന്നത് വിലക്കി ഇടക്കാല ഉത്തരവ് ഇറക്കണമെന്നുമായിരുന്നു ആവശ്യം . 

കരാറിനെ കുറിച്ചല്ല വ്യക്തി വിവരം ചോരുന്നതിൽ ആണ് ആശങ്ക എന്നും വിവരശേഖരണത്തിന്റെ രഹസ്യ സ്വഭാവത്തിനാണ് പ്രധാന്യമെന്നും കോടതി പറഞ്ഞു. സംസ്ഥാന സർക്കാരിനായി മുബൈയിൽ നിന്നുള്ള സൈബർ വിദഗ്ധ ആയ അഭിഷാകയാണ് ഹാജരായത്. ലോ സെക്രട്ടറി ഉത്തരവ് അനുസരിച്ചാണ് ഹാജരാകുന്നതിന് അഭിഭാഷക കോടതിയിൽ പറഞ്ഞു.

ടെ ഡേറ്റ പ്രോസസ് ചെയ്യുന്നത് അമേരിക്കൻ കമ്പനി ആണെന്ന് ജനങ്ങളോഡ് പറയുന്നതിൽ സർക്കാരിന് വീഴ്ച പറ്റിയോ എന്നും വിവര ചോർച്ച ഉണ്ടായോ ഇല്ലയോ എന്ന്‌ പറയാൻ ആകുമോ എന്നും  കോടതി ചോദിച്ചു.