കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ശബരിമല വിഷയം ബിജെപിക്ക് നേട്ടമാകാത്തത് പ്രചാരണ രം​ഗത്തെ പ്രശ്നമെന്ന് ശ്രീധരൻപിള്ള ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സിപിഎമ്മിനെ പോലെ കപടമുഖമാണ് യുഡിഎഫിന് ശബരിമല വിഷയത്തിൽ ഉണ്ടായിരുന്നത്. അത് ജനങ്ങൾക്ക് മനസിലാക്കാൻ കഴിയാതെ പോയതിന് കാരണം പ്രചാരണത്തിലെ പ്രശ്നങ്ങളാണ്. സംസ്ഥാനത്തെ പ്രചാരണ മാധ്യമങ്ങൾ ബിജെപിയോട് അത്ര ക്രൂരമായാണ് പെരുമാറുന്നതെന്നും ശ്രീധരൻപിള്ള പറഞ്ഞു. 

സുപ്രീംകോടതി റദ്ദാക്കിയത് സംസ്ഥാന നിയമമാണ്. അതിനാൽ ഇത് സംസ്ഥാന വിഷയമാണെന്നും ശ്രീധരൻപിള്ള ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

"