Asianet News MalayalamAsianet News Malayalam

ശ്രീലങ്കൻ പ്രതിസന്ധി നേട്ടമാകും, വിഴിഞ്ഞം പോർട്ട് നിർമ്മാണം ഉടൻ പൂർത്തിയാക്കും: എംഡി

ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്ഷിപ്പ്മെന്റ് പോർട്ട് എന്ന നിലയിലാണ് വിഴിഞ്ഞം തുറമുഖത്തെ ഉയർത്തിക്കാട്ടിയിരുന്നത്. എന്നാൽ പല കാരണങ്ങൾ കൊണ്ടും പദ്ധതിയുടെ നിർമ്മാണം വൈകി

Srilank crisis will help Vizhinjam Port says MD and ceo
Author
Thiruvananthapuram, First Published Jul 23, 2022, 2:49 PM IST

തിരുവനന്തപുരം: വിഴിഞ്ഞം പോർട്ട് നിർമ്മാണം ഉടൻ പൂർത്തിയാക്കുമെന്ന് എംഡിയും സിഇഒയുമായ രാജേഷ് ഝാ. ശ്രീലങ്കൻ പ്രതിസന്ധിയുടെ സാഹചര്യത്തിൽ വിഴിഞ്ഞം പോർട്ടിന് കൂടുതൽ പ്രാധാന്യം കിട്ടുമെന്ന് അദ്ദേഹം പറഞ്ഞു. കരാർ ലംഘനവുമായി ബന്ധപ്പെട്ട് സംസാരിച്ച് പരിഹരിക്കാനാകാത്ത പ്രശ്നങ്ങൾ ഇല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പുനരധിവസവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ സംശയം ദുരീകരിക്കുമെന്നും ചർച്ച ചെയ്ത് ആശങ്കകൾക്ക് പരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞു. പോർട്ട് നിർമ്മാണവുമായി ബന്ധപ്പെട്ട് ഒരു വർഷത്തേക്ക് ആവശ്യമായ പാറക്കലുകൾ ഉറപ്പാക്കിയിട്ടുണ്ട്. എത്രയും വേഗം നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇതാണ് സത്യസന്ധത; ലഭിച്ചത് 28 കോടിയുടെ തിമിം​ഗല ഛർദിൽ, പൊലീസിലേൽപ്പിച്ച് മത്സ്യത്തൊഴിലാളികൾ

ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്ഷിപ്പ്മെന്റ് പോർട്ട് എന്ന നിലയിലാണ് വിഴിഞ്ഞം തുറമുഖത്തെ ഉയർത്തിക്കാട്ടിയിരുന്നത്. എന്നാൽ പല കാരണങ്ങൾ കൊണ്ടും പദ്ധതിയുടെ നിർമ്മാണം വൈകി. അദാനി പോർട്സ് കമ്പനിയും വിഴിഞ്ഞം ഇന്റർനാഷണൽ സീ പോർട് ലിമിറ്റഡ് കമ്പനിയുമാണ് വിഴിഞ്ഞം തുറമുഖം പദ്ധതിക്ക് പിന്നിൽ പ്രവർത്തിക്കുന്നത്. പദ്ധതിക്കെതിരെ വിഴിഞ്ഞത്തെ ജനങ്ങൾ കാലങ്ങളായി പ്രതിഷേധത്തിലാണ്. ഇവിടുത്തെ മത്സ്യത്തൊഴിലാളികളുടെ മത്സ്യബന്ധനത്തെ തുറമുഖ നിർമ്മാണം ബാധിക്കുന്നതും കര കൂടുതൽ കൂടുതൽ കടലെടുക്കുന്നതും പ്രതിഷേധത്തിന്റെ ശക്തി കൂട്ടുന്നു. തുറമുഖത്തിന് വേണ്ടി പാറകൾക്കായി കുന്നിടിക്കുന്നതും പ്രതിഷേധത്തിന് കാരണമാണ്. 

മത ചടങ്ങുകളിൽ പൊലീസുകാരെ ഡ്യൂട്ടിക്ക് ഇടരുതെന്ന് അസോസിയേഷൻ

മത ചടങ്ങുകളിൽ ഇനി മുതല്‍ പൊലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്ന് പൊലീസ് അസോസിയേഷൻ. ചില സ്റ്റേഷനുകളുടെയും ക്യാമ്പുകളുടെയും ഭാഗമായി ആരാധാനലയങ്ങൾ മാറുന്നു. ഇവിടേക്ക് പൊലീസുകാരെ ജാതി തിരിച്ച് വിന്യസിക്കരുതെന്നാണ് അസോസിയേഷന്‍റെ പ്രമേയത്തില്‍ ആവശ്യപ്പെടുന്നത്. 

പെൺ സുഹൃത്തിനെ കാണാനെത്തിയ യുവാവിനെ മർദ്ദിച്ച സംഭവം, മുൻകൂർ ജാമ്യം തേടി പ്രതികൾ

സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച പ്രമേയത്തിലാണ് ആവശ്യം. പൊലീസുകാര്‍ക്കെതിരായ അതിക്രമങ്ങൾക്കെതിരെയും പ്രമേയത്തില്‍ പരാമര്‍ശമുണ്ട്. ജനാധിപത്യത്തിന്‍റെ ഭാഗമായ പ്രതിഷേധങ്ങൾ പൊലീസിനെതിരായ അക്രമങ്ങളാകുന്നു. കരി ഓയിലൊഴിച്ചും പൊലീസിനെ മർദ്ദിച്ചുമുളള സമരത്തിൽ നിന്നും രാഷ്ട്രീയ പാർട്ടികളും സംഘടനകളും പിൻമാറണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.

Follow Us:
Download App:
  • android
  • ios