ഈ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷകള്‍ക്ക് നാളെ തുടക്കമാവുന്നു. എസ് എസ് എല്‍ സി, ടി എച്ച് എല്‍ സി, എ എച്ച് എസ് എല്‍ സി. പരീക്ഷകളാണ് നാളെ ആരംഭിക്കുന്നത്.

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷകള്‍ക്ക് നാളെ തുടക്കമാവുന്നു. എസ് എസ് എല്‍ സി, ടി എച്ച് എല്‍ സി, എ എച്ച് എസ് എല്‍ സി. പരീക്ഷകളാണ് നാളെ ആരംഭിക്കുന്നത്. ഇത്തവണ പരീക്ഷയെഴുതുന്ന 4,35,142 കുട്ടികളില്‍ 2,22,527 പേര്‍ ആണ്‍കുട്ടികളും 2,12,615 പേര്‍ പെണ്‍കുട്ടികളുമാണ്. എയ്ഡഡ് സ്കൂളുകളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷകളെഴുതുന്നത്. 

എയ്ഡഡ് സ്‌കൂളുകളില്‍നിന്ന് 2,62,125 കുട്ടികള്‍ പരീക്ഷയെഴുതുമ്പോള്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ നിന്ന് 1,42,033 കുട്ടികളാണ് പരീക്ഷയെഴുതുക. അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍നിന്ന് 30,984 കുട്ടികളും പരീക്ഷക്കെത്തും. മാര്‍ച്ച് 28-നാണ് പരീക്ഷ അവസാനിക്കുക.