Asianet News MalayalamAsianet News Malayalam

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷ കേന്ദ്രം മാറ്റാൻ ആവശ്യപെട്ടവർക്ക് പുതിയ കേന്ദ്രം അനുവദിച്ചു

പുതിയ പരീക്ഷാ കേന്ദ്രം അനുവദിച്ചുള്ള സ്ലിപ്പ് പ്രിന്റ് എടുക്കാവുന്നതാണ്. പരീക്ഷാ ഹാൾ ടിക്കറ്റ് കൈവശമില്ലാത്ത വിദ്യാർത്ഥികൾക്ക് ഈ സ്ലിപ്പും ഏതെങ്കിലും തിരിച്ചറിയൽ രേഖയും സഹിതം പരീക്ഷാ ഹാളിൽ പ്രവേശിക്കാം

SSLC plus two exam center change allotted
Author
Thiruvananthapuram, First Published May 23, 2020, 7:17 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾക്കുള്ള കേന്ദ്രം മാറ്റുന്നതിനായി അപേക്ഷിച്ച വിദ്യാർത്ഥികൾക്ക് പുതിയ കേന്ദ്രം അനുവദിച്ച് ഉത്തരവായി. കൊവിഡിന്റെ പശ്ചാത്തലത്തിൽ മറ്റ് ജില്ലകളിൽ പെട്ടുപോയ വിദ്യാർത്ഥികൾക്കാണ് പുതിയ പരീക്ഷാ കേന്ദ്രത്തിന് അപേക്ഷിക്കാൻ അനുവാദം നൽകിയത്. മെയ് 21 ന് വൈകിട്ട് അഞ്ച് മണി വരെ അപേക്ഷ സമർപ്പിച്ചവർക്കാണ് പുതിയ കേന്ദ്രം അനുവദിച്ചത്.

മീഡിയം, കോഴ്സ് എന്നിവ തെരഞ്ഞെടുത്ത് അപേക്ഷിച്ചവർക്ക് പ്രസ്തുത കേന്ദ്രവും കോഴ്സുകൾ ലഭ്യമല്ലാത്ത പരീക്ഷാ കേന്ദ്രം തെരഞ്ഞെടുത്തവർക്ക് പ്രസ്തുത കോഴ്സ് നിലവിലുള്ള തൊട്ടടുത്ത പരീക്ഷാ കേന്ദ്രവും അനുവദിച്ചു. ഈ പട്ടിക http://sslcexam.kerala.gov.in, www.hscap.kerala.gov.in, www.vhscap.kerala.gov.in എന്നീ വെബ്സൈറ്റുകളിലെ Application for Center change എന്ന ലിങ്കിൽ ലഭിക്കും. 

പുതിയ പരീക്ഷാ കേന്ദ്രം അനുവദിച്ചുള്ള സ്ലിപ്പ് പ്രിന്റ് എടുക്കാവുന്നതാണ്. പരീക്ഷാ ഹാൾ ടിക്കറ്റ് കൈവശമില്ലാത്ത വിദ്യാർത്ഥികൾക്ക് ഈ സ്ലിപ്പും ഏതെങ്കിലും തിരിച്ചറിയൽ രേഖയും സഹിതം പരീക്ഷാ ഹാളിൽ പ്രവേശിക്കാം. 2020 മാർച്ചിലെ പൊതുപരീക്ഷകൾക്ക് പരീക്ഷാ സഹായം അനുവദിച്ചിട്ടുള്ള സിഡബ്ല്യുഎസ്എൻ വിദ്യാർത്ഥികളുടെ രക്ഷകർത്താക്കൾ പുതിയ പരീക്ഷാ കേന്ദ്രം ചീഫ് സൂപ്രണ്ടുമായി ഫോണിൽ ബന്ധപ്പെട്ട് പുതിയ കേന്ദ്രത്തിൽ സ്ക്രൈബ്, ഇന്റർപ്രട്ടർ സേവനം ഉറപ്പാക്കണം.

Follow Us:
Download App:
  • android
  • ios